/indian-express-malayalam/media/media_files/Ag4hh97swNRIuugrb7JM.jpg)
ബെംഗളൂരു റൂട്ടിൽ രണ്ട് സ്‌പെഷ്യൽ ട്രെയിനുകൾ
തിരുവനന്തപുരം: ദീപാവലിയുടെ തിരക്ക് പരിഗണിച്ച് യശ്വന്തപുരയിൽ നിന്ന് കോട്ടയം വരെയും ഹുബ്ബള്ളിയിൽ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്കും രണ്ട് സ്‌പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ഹുബ്ബള്ളി ബെംഗളൂരു-കൊല്ലം സ്‌പെഷൽ ട്രെയിൻ (07313) 26ന് ഉച്ചയ്ക്ക് 3.15ന് ഹുബ്ബള്ളിയിൽ നിന്നു പുറപ്പെട്ട് രാത്രി 11.00 ന് ബെംഗളൂരു എസ്എംവിടിയിലും പിറ്റേന്നു വൈകിട്ട് 5.10ന് കൊല്ലത്തും എത്തും.
തിരിച്ച് ട്രെയിൻ (07314) ഞായറാഴ്ച രാത്രി 8.30ന് കൊല്ലത്തു നിന്നു പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചയ്ക്കു 11.30ന് ബെംഗളൂരു എസ്എംവിടിയിലും രാത്രി 8.45ന് ഹുബ്ബള്ളിയിലും എത്തും. പ്രധാന സ്റ്റോപ്പുകൾ : കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, തെന്മല, ചെങ്കോട്ട, തെങ്കാശി, വിരുദനഗർ, മധുര, ഡിണ്ടിഗൽ, കരൂർ, സേലം, ബംഗാരപേട്ട്, കൃഷ്ണരാജപുരം, ബെംഗളൂരു എസ്എംവിടി, തുംകൂർ, റാണി ബന്നൂർ, ഹവേരി.
യശ്വന്തപുര കോട്ടയം സ്‌പെഷൽ (06215) യശ്വന്തപുരയിൽ നിന്ന് 29ന് വൈകിട്ട് 6.30നു പുറപ്പെട്ട് 30നു രാവിലെ 8.10നു കോട്ടയത്തെത്തും. കെആർ പുരം, വൈറ്റ്ഫീൽഡ്, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ എന്നിവിടങ്ങളിലാണ് സ്റ്റോപ്. കോട്ടയംയശ്വന്തപുര സ്‌പെഷൽ (06216) 30നു രാവിലെ 11.10നു കോട്ടയത്തു നിന്ന് പുറപ്പെട്ട് 31നു പുലർച്ചെ 1.15നു യശ്വന്തപുരയിലെത്തും.
Read More
- തൃശൂരിൽ ജിഎസ്ടി വിഭാഗത്തിൻറെ വൻ റെയ്ഡ്; 104 കിലോ സ്വർണം പിടിച്ചെടുത്തു
- മഴക്കെടുതിയിൽ സംസ്ഥാനത്ത് ഒരുമരണം; വ്യാപക നാശം
- സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; അഞ്ചിടത്ത് യെല്ലോ അലർട്ട്
- നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
- കണ്ണൂർ കളക്ടർക്കൊപ്പം വേദിപങ്കിടാനില്ല? റവന്യൂ മന്ത്രി പങ്കെടുക്കേണ്ട പിരിപാടികൾക്ക് മാറ്റം
- 'സർക്കാർ നിലപാട് നാണക്കേട്'; രൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.