/indian-express-malayalam/media/media_files/WvQ1jpFJnDPUPXcEY7xg.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
പത്തനംതിട്ട: അടൂർ പട്ടാഴിമുക്കില്‍ കണ്ടെയ്നർ ലോറിയുമായി കാർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദുരൂഹതയേറുന്നു. കാറിലുണ്ടായിരുന്ന തുമ്പമണ്‍ സ്വദേശിനി അനുജ, ചാരുമൂട് സ്വദേശി ഹാഷിം എന്നിവരാണ് മരണപ്പെട്ടത്. തുമ്പമൺ നോർത്ത് ജിഎച്ച്എസ് സ്കൂളിലെ അധ്യാപികയാണ് അനുജ. സ്വകാര്യ ബസ് ഡ്രൈവറാണ് ഹാഷിം. ഇരുവരും ഏറെക്കാലമായി സുഹൃത്തുക്കളാണ്.
സുകൂളിലെ അധ്യാപകർക്ക് ഒപ്പം വിനോദയാത്ര കഴിഞ്ഞുവരികയായിരുന്ന അനുജയെ, വാഹനം തടഞ്ഞു നിർത്തി ഹാഷിം കാറിൽ കയറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് മരണവാർത്ത പുറത്ത് വരുന്നത്. അമിത വേഗത്തിൽ എത്തിയ കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. എന്നാൽ കാർ മനഃ പൂർവം കാർ ലോറിയിൽ ഇടിപ്പിച്ചതാണോ​ എന്നാണ് പൊലീസിന്റെ സംശയം.
വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ അനുജയെ ഹാഷിം കൂട്ടിക്കൊണ്ടു പോയതിൽ സംശയകരമായി ഒന്നും തോന്നിയില്ലെന്നാണ് ഒപ്പമുണ്ടായിരുന്ന അധ്യാപകർ പറയുന്നത്. തിരുവനന്തപുരത്തേക്കായിരുന്നു സംഘം വിനോദയാത്ര പോയത്. എന്നാൽ ഇരുവരും അത്മഹത്യ ചെയ്യാൻ പോകുന്നതായി അനുജ ഒരു സഹഅധ്യാപികയോട് പറഞ്ഞിരുന്നതായും റിപ്പോർട്ടുണ്ട്. വാഹനത്തിന്റെ വാതിൽ ശക്തമായി വലിച്ചു തുറന്നാണ് ഹാഷിം അനുജയെ കൂട്ടിക്കൊണ്ടുപോയതെന്നും ഒപ്പമുണ്ടായിരുന്ന അധ്യാപകർ പറഞ്ഞു.
കാര്‍ അമിത വേഗതയിലായിരുന്നുവെന്നും, എതിർ ദിശയിൽ നിന്നു വരുന്ന വാഹനത്തിലേക്ക് ഇടിപ്പിക്കുകയായിരുന്നു എന്നുമാണ് ദൃക്സാക്ഷിമൊഴി. കണ്ടെയ്നർ കാറിൽ നിന്ന് വെട്ടിത്തിരിക്കാനായി റോഡിൽ നിന്ന് മണ്ണിലേക്ക് ദിശമാറ്റാൻ ശ്രമിച്ചതായും, എന്നാൽ വാഹനം നിമിഷനേരത്തിൽ ഇടിക്കുകയായിരുന്നുവെന്നും നേരിൽ കണ്ട ഒരാൾ പറഞ്ഞു.
രാത്രി 11.30 ഓടെയായിരുന്നു അപകടം. പൂർണ്ണമായും തകർന്ന കാർ പൊലീസും ഫയർ ഫോഴ്സും ചേർന്ന് വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. സംഭവ സ്ഥലത്ത് തന്നെ അനുജയും ഹാഷിമും മരണപ്പെട്ടിരുന്നു.
Read More:
- കേരളത്തിൽ നിന്ന് ബിജെപിക്ക് ഒരു എം.പിയെ നല്കിയാൽ മോദി അത്ഭുതം കൊണ്ടുവരും: നിർമ്മല സീതാരാമൻ
- ഇനി ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം; നിർണായക തീരുമാനവുമായി കേരള കലാമണ്ഡലം
- സിബിഐക്ക് രേഖകള്‍ കൈമാറുന്നതിൽ വീഴ്ച; 3 ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു മുഖ്യമന്ത്രി
- 'പ്രതിഷേധങ്ങൾ തണുപ്പിക്കാൻ വേണ്ടിയാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്'; നീതി കിട്ടുമോ എന്ന് സംശയമെന്ന് സിദ്ധാർത്ഥിന്റെ അച്ഛൻ
- 'പറഞ്ഞതിൽ ഒരു കുറ്റബോധവുമില്ല, കലാ പ്രവർത്തനത്തിന് സൗന്ദര്യം വേണം'; പറഞ്ഞതിലുറച്ച് കലാമണ്ഡലം സത്യഭാമ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us