/indian-express-malayalam/media/media_files/k8FsPH1f0ueW0IdrWzyy.jpg)
ആർഎൽവി രാമകൃഷ്ണൻ (ചിത്രം: സ്ക്രീൻഗ്രാബ്)
ഡോ. ആര്‍എല്‍വി രാമകൃഷ്ണന് അധിഷേപം നേരിട്ടതിന് പിന്നാലെ, ചരിത്ര തീരുമാനമെടുക്കാൻ ഒരുങ്ങി കേരള കലാമണ്ഡലം. ഇനി മുതൽ കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാൻ അവസരമൊരുക്കുന്നതാണ് സൂപ്രധാന തീരുമാനം. ബുധനാഴ്ച നടക്കുന്ന ഭരണസമിതി യോഗത്തിൽ ഇതേപറ്റി തീരുമാനം എടുക്കും.
'ജൻഡർ ന്യൂട്രൽ സ്ഥാപനമായാണ് കലാമണ്ഡലം മുന്നോട്ട് പോകുന്നത്. ആൺകുട്ടികൾക്ക് പ്രവേശനം നൽകുന്നതിനായുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. നടക്കാനിരിക്കുന്ന എക്സിക്യൂട്യീവ് യോഗത്തിൽ വിഷയം ചർച്ചയ്ക്ക് വയക്കും,' വൈസ് ചാൻസലർ ബി. അനന്തകൃഷ്ണൻ പറഞ്ഞു.
നൂറിലേറെ വിദ്യാർത്ഥിനികളാണ് നിലവിൽ കലാമണ്ഡലത്തിൽ നൃത്തം അഭ്യസിക്കുന്നത്. എട്ടാം ക്ലാസു മുതൽ പിജി കോഴ്സ് വരെ മോഹിനിയാട്ടം പഠിക്കാനുള്ള അവസരം ഇവിടെയുണ്ട്.
കഴിഞ്ഞ ദിവസം കലാമണ്ഡലത്തിലെ കൂത്തമ്പലത്തില്‍ മോഹിനിയാട്ടം അവതരിപ്പിക്കാൻ ആര്‍എല്‍വി രാമകൃഷ്ണന് അവസരം ഒരുക്കിയതിന് പിന്നാലെയാണ് ഈ നിർണ്ണായക തീരുമാനം വരുന്നത്. അടുത്ത അധ്യയന വർഷം മുതൽ കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാൻ അവസരമൊരുങ്ങുമെന്നാണ് പ്രതീക്ഷയെന്ന് പരിപാടിക്ക് ശേഷം ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു.
ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ വംശീയാധിക്ഷേപത്തിന്റെ പിന്നാലെ കലാമണ്ഡലം വിദ്യാർത്ഥി യൂണിയനാണ് രാമകൃഷ്ണനെ നൃത്തമവതരിപ്പിക്കാന്‍ ക്ഷണിച്ചത്.
രാമകൃഷ്ണനെ മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നും കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ പരാമർശം. ഒരു യൂട്യൂബ് ചാനൽ അഭിമുഖത്തിലെ പരാമർശങ്ങളാണ് വിവാദമായിത്. വിവിധ ഭാഗങ്ങളിൽ നിന്ന് സത്യഭാമയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.
Read More:
- സിബിഐക്ക് രേഖകള്‍ കൈമാറുന്നതിൽ വീഴ്ച; 3 ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു മുഖ്യമന്ത്രി
- 'പ്രതിഷേധങ്ങൾ തണുപ്പിക്കാൻ വേണ്ടിയാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്'; നീതി കിട്ടുമോ എന്ന് സംശയമെന്ന് സിദ്ധാർത്ഥിന്റെ അച്ഛൻ
- 'പറഞ്ഞതിൽ ഒരു കുറ്റബോധവുമില്ല, കലാ പ്രവർത്തനത്തിന് സൗന്ദര്യം വേണം'; പറഞ്ഞതിലുറച്ച് കലാമണ്ഡലം സത്യഭാമ
- ലോക്സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 19 മുതൽ ഏഴ് ഘട്ടങ്ങളിലായി ; കേരളത്തിൽ ഏപ്രിൽ 26 ന്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.