/indian-express-malayalam/media/media_files/uploads/2018/05/nipah-2018_5largeimg221_May_2018_182705277.jpg)
പരിശോധനാ ഫലം വന്ന ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കും
കണ്ണൂർ: നിപ രോഗം സംശയിച്ച് കണ്ണൂരിൽ ചികിത്സയിലുള്ളവരുടെ സ്രവ പരിശോധനാ ഫലം ശനിയാഴ്ച ലഭിച്ചേക്കും. രണ്ടുപേരാണ് കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്. ഇന്നലെയാണ് മാലൂർ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന അച്ഛനെയും മകനെയും നിപ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഇരുവരേയും നിരീക്ഷണ വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്.
നിപ രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ഇരുവരേയും ഇന്നലെയാണ് പരിയാരം മെഡിക്കൽ കോളജിലേയ്ക്ക് മാറ്റിയത്. ഇന്നലെ രാത്രി രണ്ടു പേരുടേയും സ്രവം കോഴിക്കോട് മെഡിക്കൽ കോളജിലേയ്ക്ക് പരിശോധനയ്ക്ക് അയച്ചു.പരിശോധനാ ഫലം വന്ന ശേഷം കൂടുതൽ നടപടികൾ ആവശ്യമാണെങ്കിൽ സ്വീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ സുദീപ് പറഞ്ഞു.
Read More
- രഞ്ജിത്തിനെതിരായ ആക്ഷേപത്തിൽ കേസെടുക്കില്ല: പരാതി വരട്ടെ: സജി ചെറിയാൻ
- രഞ്ജിത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നടി ശ്രീലേഖ മിത്ര; ആരോപണം തള്ളി സംവിധായകൻ
- കതക് തുറന്നില്ല: സീനുകൾ വെട്ടിച്ചുരുക്കിയെന്ന് വെളിപ്പെടുത്തലുമായി നടി
- ഹേമാ കമ്മിറ്റി റിപ്പോർട്ട്; നിർണായക ഭാഗങ്ങൾ വെട്ടിമാറ്റി
- നിശബ്ദത പരിഹാരമല്ല; ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി ലിജോ ജോസ് പെല്ലിശേരി
- പോലീസിൽ പരാതി നൽകേണ്ടതും ഇരകളോ? ചോദ്യവുമായി പാർവ്വതി തിരുവോത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.