/indian-express-malayalam/media/media_files/2025/01/10/1u33MPt27YAFf6nyILfF.jpg)
ഫയൽ ഫൊട്ടോ
കൊച്ചി: ചലച്ചിത്ര താരം ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സഹായം നൽകിയ സംഭവത്തിൽ രണ്ടു ജയിൽ അധികൃതർക്ക് സസ്പെൻഷൻ. മധ്യമേഖലാ ജയിൽ ഡിഐജി പി. അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് രാജു ഏബ്രഹാം എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ സർപ്പിച്ച റിപ്പോർട്ടിലെ ശുപാർശ പരിഗണിച്ചാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്. ബോബി ചെമ്മണ്ണൂരിന് ജയിലിൽവച്ച് സുഹൃത്തുക്കളെ കാണാൻ ഡിഐജി അവസരെ ഒരുക്കിയെന്നാണ് കണ്ടെത്തൽ. മൂന്നു സുഹൃത്തുക്കൾ ബോബിയുമായി ജയിലിൽ കൂടിക്കാഴ്ച നടത്തിയെന്നും ഇവരുടെ പേരു വിവരങ്ങൾ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും കണ്ടെത്തിയതായാണ് വിവരം. ജയിൽ ചട്ടങ്ങൾ ലംഘിക്കപ്പെട്ടതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
അതേസമയം, ജനുവരി 15നാണ് ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂർ ജയിൽ മോചിതനായത്. ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിനു പിന്നാലെയായിരുന്നു ജയിൽ മോചനം. നാടകം കളിക്കരുതെന്നും ജാമ്യം റദ്ദാക്കുമെന്നും മുന്നറിയിപ്പ് നൽകിക്കൊണ്ടായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. മറ്റു തടവുകാരുടെ വക്കാലത്ത് എടുക്കേണ്ടെന്നും റിമാന്‍ഡ് തടവുകാരെ സംരക്ഷിക്കാന്‍ ബോബി ആരാണെന്നും ഉൾപ്പെടെയുള്ള ചോദ്യങ്ങൾ കോടതി ആരാഞ്ഞു.
Read More
- സ്ത്രീസുരക്ഷ; നിയമസഭയിൽ അടിയന്തര പ്രമേയം
- നിറത്തിന്റെ പേരിൽ അവഹേളനം; 19കാരി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
- ഇടതുകൗൺസിലറെ കടത്തിക്കൊണ്ടുപോയിട്ടില്ലെന്ന് സിപിഎം, കൂടുതൽ നടപടിക്ക് ഒരുങ്ങി പൊലീസ്
- സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത; നാളെ രണ്ടു ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ്
- ഡിസിസി ട്രഷററുടെയും മകൻറെയും ആത്മഹത്യ; കോൺഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us