/indian-express-malayalam/media/media_files/2025/01/18/XH8IqKbmp6mZFoW7k4z4.jpg)
ചിത്രം: ഫേസ്ബുക്ക്
കൽപ്പറ്റ: ജില്ലാ കോൺഗ്രസ് കമ്മറ്റി ട്രഷറർ എൻ.എം വിജയന്റെയും മകൻ ജിജേഷിൻറയും ആത്മഹത്യയിൽ കോൺഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. കേസിലെ ഒന്നാം പ്രതിയായ സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി ബാലകൃഷ്ണൻ, ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ, കെ.കെ ഗോപിനാഥൻ എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്.
കൽപ്പറ്റ ചീഫ് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം നൽകിയത്. ഉപാധികളോടെയാണ് ജാമ്യം. സാക്ഷികളെ സ്വാധീനിക്കരുതെന്നും തെളിവ് നശിപ്പിക്കരുതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.
ഈ മാസം ഒൻപതിനാണ് ഐ.സി. ബാലകൃഷ്ണൻ ഉൾപ്പെടെ നാലു പ്രതികൾക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി പൊലീസ് കേസെടുത്തത്. ഇതിനു പിന്നാലെ എംഎൽഎ ആടക്കം മൂന്നുപേരും ഒളിവിൽ പോയിരുന്നു. മുൻകൂർ ജാമ്യഹർജിയിൽ വിധി പ്രസ്താവിക്കുന്നതുവരെ അറസ്റ്റ് പാടില്ലെന്ന കോടതി നിർദേശത്തെ തുടർന്ന്, ഇന്നലെ നടന്ന നിയമസഭാ സമ്മേളനത്തിൽ ഐ.സി ബാലകൃഷ്ണൻ പങ്കെടുത്തിരുന്നു.
അതേസമയം, പാർട്ടിക്ക് വേണ്ടിയാണ് എൻ.എം വിജയൻ പണം വാങ്ങിയതെന്നും കത്തുകൾ ആത്മഹത്യാകുറിപ്പായി പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ കത്ത് വിജയന്റേതല്ലെന്നും കണ്ടെടുത്ത കത്തിൽ വൈരുധ്യം ഉണ്ടെന്നുമായിരുന്നു പ്രതിഭാഗത്തിന്റ വാദം. അന്വേഷണസംഘത്തിന് ഡിജിറ്റൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും, തുടരന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
Read More
- ഷാരോൺ വധക്കേസിൽ ശിക്ഷാ വിധി 20 ന്, ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമെന്ന് പ്രോസിക്യൂഷൻ
- നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം സംസ്കരിച്ചു; പുതിയ കല്ലറയിൽ സംസ്കാരം
- ഷാരോൺ വധക്കേസ്; ഗ്രീഷ്മയും അമ്മാവനും കുറ്റക്കാരെന്ന് കോടതി; അമ്മയെ വെറുതെ വിട്ടു
- എറണാകുളത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊന്നു; ഒരാൾ അറസ്റ്റിൽ
- വീട്ടിലിരുന്ന് പഠിച്ചില്ല; ഒൻപതു വയസുകാരനെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.