scorecardresearch

സ്ത്രീസുരക്ഷ; നിയമസഭയിൽ അടിയന്തര പ്രമേയം

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി

author-image
WebDesk
New Update
Adjournment Motion iin kerala assembly in nipah

നിയമസഭയിൽ അടിയന്തര പ്രമേയം

തിരുവനന്തപുരം: കൂത്താട്ടുകുളം നഗരസഭ കൗൺസിലർ കലാ രാജുവിനെ പട്ടാപ്പകൽ പൊലീസ് നോക്കി നിൽക്കെ സിപിഎം- ഡിെൈവഎഫ്‌ഐ പ്രവർത്തകർ തട്ടിക്കൊണ്ടുപോയ സംഭവം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. സർക്കാർ ഉദ്ദേശിക്കുന്ന സ്ത്രീ സുരക്ഷ എന്താണെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച അനൂപ് ജേക്കബ്ബ് ചോദിച്ചു.

Advertisment

വസ്ത്രാക്ഷേപം ചെയ്യുന്നതാണോ സത്രീ സുരക്ഷ? കാല് തല്ലി ഒടിക്കും എന്ന് പറയുന്നതാണോ സുരക്ഷയെന്നും അദ്ദേഹം ചോദിച്ചു. അവിശ്വാസ പ്രമേയത്തെ ആശയപരമായി നേരിടാൻ പോലും സിപിഎമ്മിന് കരുത്തില്ല. മൂവ്വാറ്റുപുഴ ഡിവൈഎസ്പി അടക്കം നോക്കി നിൽക്കെയാണ്  കൗൺസിലറെ തട്ടിക്കൊണ്ട് പോയത്. ഹണി റോസ് കേസിൽ ശര വേഗത്തിൽ നടപടി സ്വീകരിച്ച പൊലീസ്  ഈ കേസിൽ മെല്ലെപ്പോക്കിലാണെന്നും അനൂപ് ജേക്കബ് ആരോപിച്ചു.

സുരക്ഷ ഒരുക്കിയെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടി നൽകി. അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷത്തിനു അവകാശം ഉണ്ട്. കലാരാജുവിനെ മാറ്റി എാൻ നീക്കം നടത്തി. സ്വാധീനിക്കാൻ ശ്രമം ഉണ്ടായി. സ്വാധീനത്തിനു വഴങ്ങി എങ്കിൽ സ്ഥാനം ഒഴിയണം. കാലുമാറ്റത്തെ അതേ രീതിയിൽ അംഗീകരിക്കാമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് സ്പീക്കർ വ്യക്തമാക്കി

മുഖ്യമന്ത്രിയുടെ വാക്കിനും പഴയ ചാക്കിനും ഒരേ വിലയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളത്തിൽ എത്ര പഞ്ചായത്തിൽ കാലുമാറ്റം ഉണ്ടായി. അവരെ ഒക്കെ തട്ടി കൊണ്ട് പോവുകയാണോയെന്നും അദ്ദേഹം ചോദിച്ചു.  തുടർന്ന് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി

Read More

Ldf Government Kerala Assembly

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: