/indian-express-malayalam/media/media_files/uploads/2023/04/shivankutty.jpg)
വി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ ഐടിഐകളിൽ വനിത ട്രെയിനികൾക്ക് മാസത്തിൽ രണ്ടുദിവസം ആർത്തവ അവധി നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കൂടാതെ ഐടിഐ പ്രവൃത്തി ദിവസമായ ശനിയാഴ്കൾ അവധിയായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതുമൂലം പരിശീലന സമയം നഷ്ടമാകുന്നവർക്ക് നൈപുണ്യത്തിനായി ഷിഫ്റ്റ് പുനഃക്രമീകരിക്കും. ചാല ഗവൺമെന്റ് ഐടിഐയുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ആദ്യഷിഫ്റ്റ് രാവിലെ ഏഴര മുതൽ വൈകീട്ട് മൂന്ന് മണിവരെയായിരിക്കും. രണ്ടാം ഷിഫ്റ്റ് രാവിലെ പത്തുമണി മുതൽ വൈകീട്ട 5.30വരെയുമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ശനിയാഴ്ച അവധിയാണെങ്കിലും ആവശ്യമുള്ളവർക്ക് വർക്ക് ഷോപ്പ് പ്രയോജനപ്പെടുത്താനുള്ള അവസരം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read More
- കെടിയു വിസി നിയമനം; സ്റ്റേ വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
- ശബരിമലയിലെ മഞ്ഞൾപ്പൊടി വിതറൽ എന്നിവ ആചാരമല്ലെന്ന് ഹൈക്കോടതി
- കൊല്ലം എറണാകുളം മെമു സർവീസ് കാലാവധി മെയ് വരെ നീട്ടി
- ആന ഇല്ലെങ്കിൽ ആചാരം മുടങ്ങുമോ?;മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തില്ലെന്ന് ഹൈക്കോടതി
- നടൻ സൗബിൻ ഷാഹിറിന്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് പരിശോധന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us