scorecardresearch

കെടിയു വിസി നിയമനം; സ്റ്റേ വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

സർക്കാർ നൽകിയ പട്ടികയ്ക്ക് പുറത്തുനിന്ന് കേരള സാങ്കേതിക സർവകലാശാല താൽക്കാലിക വിസിയെ നിയമിക്കാനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കം ഹൈക്കോടതി തടഞ്ഞിരുന്നു

സർക്കാർ നൽകിയ പട്ടികയ്ക്ക് പുറത്തുനിന്ന് കേരള സാങ്കേതിക സർവകലാശാല താൽക്കാലിക വിസിയെ നിയമിക്കാനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കം ഹൈക്കോടതി തടഞ്ഞിരുന്നു

author-image
WebDesk
New Update
High Court , Kerala High Court

സർക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്

കൊച്ചി: സാങ്കേതിക സർവകലാശാല(കെടിയു)യിലെ താൽക്കാലിക വിസി നിമയമനത്തിന് സ്റ്റേ വേണമെന്ന സർക്കാർ ആവശ്യം തള്ളി ഹൈക്കോടതി. സർക്കാരിന്റെ ഹർജിയിൽ ഇടക്കാല ഉത്തരവ് ഇറക്കാൻ വിസമ്മതിച്ച ഹൈക്കോടതി വിസി ഇല്ലാത്ത അവസ്ഥ അനുവദിക്കാനാകില്ലെന്നും വ്യക്തമാക്കി. നിയമനം ചോദ്യം ചെയ്തുള്ള സർക്കാരിന്റെ ഹർജിയിൽ വിസി ശിവപ്രസാദിന് കോടതി നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്കപ്പുറം ഇതിൻമേൽ ഹൈക്കോടതി വിശദമായ വാദം കേട്ട് തീരുമാനമെടുക്കുകയും ചെയ്യും.

Advertisment

ഇന്നലെയാണ് സർക്കാരിന് പാനൽ നൽകാമെന്ന കോടതി ഉത്തരവ് മറികടന്ന് ഡോ കെ ശിവപ്രസാദിനെ താൽക്കാലിക വിസി ആക്കി ഗവർണർ നിയമിച്ചത്. ഇക്കാര്യത്തിൽ സ്റ്റേ ആവശ്യപ്പെട്ടാണ് സർക്കാർ കോടതിയെ സമീപിച്ചത്. എന്നാൽ സ്റ്റേ നൽകാൻ ജസ്റ്റിസ് സിയാദ് റഹ്മാൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് തയ്യാറായില്ല.

സർക്കാർ നൽകിയ പട്ടികയ്ക്ക് പുറത്തുനിന്ന് കേരള സാങ്കേതിക സർവകലാശാല താൽക്കാലിക വിസിയെ നിയമിക്കാനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കം ഹൈക്കോടതി തടഞ്ഞിരുന്നു.

സർക്കാർ നൽകുന്ന പട്ടികയിൽ നിന്നു മാത്രമേ കെടിയു താൽക്കാലിക വിസിയെ നിയമിക്കാവൂയെന്നും ഇതുസംബന്ധിച്ച മുൻ വിധിയിൽ കൂടുതൽ വ്യക്തതയുടെ ആവശ്യമില്ലെന്നും ആവർത്തിച്ചുറപ്പിച്ച് ഹൈക്കോടതി ഗവർണറുടെ ഹർജി തീർപ്പാക്കി. ഇതിനുപിന്നാലെയാണ് ഡോ കെ ശിവപ്രസാദിനെ താൽക്കാലിക വിസി ആക്കി ഗവർണർ നിയമിച്ചത്. ഇത് ചോദ്യം ചെയ്താണ് സർക്കാർ കോടതിയെ സമീപിച്ചത്.

Advertisment

Read More

Kerala High Court Arif mohammed khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: