/indian-express-malayalam/media/media_files/2024/11/28/LhiDwugTPI4Uftj20mDJ.jpg)
കൊല്ലം എറണാകുളം മെമു കാലാവധി നീട്ടി
കൊച്ചി: കോട്ടയം വഴിയുള്ള കൊല്ലംഎറണാകുളം കൊല്ലം സ്പെഷൽ മെമു സർവീസിന്റെ കാലാവധി 2025 മെയ് 30 വരെ നീട്ടി. ആഴ്ചയിൽ 5 ദിവസമാണ് സർവീസ് നടത്തുന്നത്. രാവിലെ 6.15-ന് കൊല്ലത്ത് നിന്ന പുറപ്പെട്ട് 9.35-ന് എറണാകുളത്ത് എത്തുന്നതാണ് സർവീസ്. ഇവിടെ നിന്ന് 9.50 നാണ് മടക്കയാത്ര. ട്രെയിൻ 11.10-ന് കോട്ടയത്തും ഉച്ചകഴിഞ്ഞ് 1.30-ന് കൊല്ലത്തും എത്തിച്ചേരും.
വേണാടിന് മുൻപായി സർവീസ് നടത്തുന്ന ട്രെയിനിന് മികച്ച പ്രതികരണമാണ് തുടക്കം മുതൽ ലഭിച്ചത്. സാധാരണയായി തിങ്കൾ ദിവസങ്ങളിലും പൊതു അവധി കഴിഞ്ഞുള്ള ദിവസങ്ങളിലും വേണാടിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.തിരക്കിനെ തുടർന്ന് യാത്രക്കർ മയങ്ങി വീഴുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു. ഇത് കണക്കിലെടുത്താണ് പാലരുവിക്കും വേണാടിനും ഇടയിലായി മെമു സർവീസ് ആരംഭിച്ചത്.
അതിനിടെ മെമു സർവ്വീസ് പുനലൂർ വരെ നീട്ടാനും റെയിൽവോ ആലോചിക്കുന്നുണ്ട്. പുനലൂരിനും കൊല്ലത്തിനും ഇടയ്ക്ക് രാവിലെ യാത്രാക്ലേശം രൂക്ഷമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് മെമു പുനലൂർ വരെ നീട്ടാനുള്ള ആലോചന നടക്കുന്നത്. റേക്ക് ലഭിക്കുന്ന മുറയ്ക്ക് സർവീസ് പുനലൂരിൽ നിന്നും ആരംഭിക്കാൻ റെയിൽവേ ആലോചിക്കുന്നുണ്ട്.
Read More
- ആന ഇല്ലെങ്കിൽ ആചാരം മുടങ്ങുമോ?;മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തില്ലെന്ന് ഹൈക്കോടതി
- നടൻ സൗബിൻ ഷാഹിറിന്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് പരിശോധന
- പറന്നിറങ്ങി ഈവ; ഇനി കൊച്ചിവഴി അരുമമൃഗങ്ങളെ കൊണ്ടുവരാം
- Kerala Weather: സംസ്ഥാനത്ത് ശനിയാഴ്ച മുതൽ ശക്തമായ മഴ
- കൊല്ലത്ത് നിർമാണത്തിലിരുന്ന പാലം തകര്‍ന്നു വീണു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.