scorecardresearch

ശബരിമലയിലെ മഞ്ഞൾപ്പൊടി വിതറൽ എന്നിവ ആചാരമല്ലെന്ന് ഹൈക്കോടതി

ശബരിമല പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോയെടുത്ത പോലീസുകാരുടെ നടപടി ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു

ശബരിമല പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോയെടുത്ത പോലീസുകാരുടെ നടപടി ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു

author-image
WebDesk
New Update
Sabarimala

മാളികപ്പുറത്തെ തേങ്ങ ഉരുട്ടലും മഞ്ഞൾപ്പൊടി വിതറലും ആചാരമല്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല മാളികപ്പുറത്തെ തേങ്ങ ഉരുട്ടൽ, മഞ്ഞൾപ്പൊടി വിതറൽ എന്നിവ ആചാരമല്ലെന്ന് ഹൈക്കോടതി. ആചാരമല്ലാത്ത ഇത്തരം കാര്യങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യം സംബന്ധിച്ച് അവബോധമുണ്ടാക്കാനുള്ള കാര്യങ്ങൾ പരസ്യപ്പെടത്തണമെന്നും ബെഞ്ച് പറഞ്ഞു.

Advertisment

ശബരിമല പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോയെടുത്ത പോലീസുകാരുടെ നടപടി ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. സംഭവത്തിൽ നിയമാനുസൃത നടപടികൾ സ്വീകരിക്കാമെന്ന് ശബരിമല പൊലീസ് കോഓർഡിനേറ്റർക്ക് ഹൈക്കോടതി നിർദേശം നൽകി. മനഃപൂർവമല്ലെങ്കിലും ഇത്തരം പ്രവണതകൾ ശരിയല്ല. അഭിനന്ദാർഹമായ പ്രവർത്തനമാണ് ശബരമലിയിൽ പൊലീസ് ഉദ്യോഗസ്ഥർ നിർവഹിക്കുന്നത്. ഭക്തരുടെ സുരക്ഷിത തീർഥാടനത്തിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്ത് ഇന്ന് ഹൈക്കോടതിയിൽ നേരിട്ടു ഹാജരായിരുന്നു. ക്ഷേത്രത്തിന്റെ പരിശുദ്ധി സംരക്ഷിക്കുകയും ആചാരങ്ങൾ പാലിക്കുകയും വേണമെന്ന് ഹൈക്കോടതി ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ശ്രീജിത്ത് നേരിട്ടു ഹാജരാകുമെന്ന് സർക്കാർ ഇന്നലെ വ്യക്തമാക്കിയിരുന്നു.

Read More

Advertisment
Kerala High Court Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: