scorecardresearch

കണ്ണൂരിൽ 'നിധി' കണ്ടെത്തി, ഉള്ളിൽ മുത്തുമണികളും സ്വർണപതക്കങ്ങളും

ആദ്യം ബോംബാണെന്ന് കരുതി തൊഴിലാളികൾ പാത്രം വലിച്ചെറിച്ചു. പൊട്ടിയപ്പോഴാണ് ഉള്ളിൽ സ്വർണം, വെള്ളി ശേഖരം കണ്ടെത്തിയത്

ആദ്യം ബോംബാണെന്ന് കരുതി തൊഴിലാളികൾ പാത്രം വലിച്ചെറിച്ചു. പൊട്ടിയപ്പോഴാണ് ഉള്ളിൽ സ്വർണം, വെള്ളി ശേഖരം കണ്ടെത്തിയത്

author-image
WebDesk
New Update
news

കണ്ണൂരിൽ കണ്ടെത്തിയ നിധി ശേഖരം

കണ്ണൂർ: കണ്ണൂർ ചെങ്ങളായിൽ സ്വകാര്യ ഭൂമിയിൽ നിധി കണ്ടെത്തി. ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായി ഗവ. എൽപി സ്കൂളിനടുത്തുള്ള ഭൂമിയിൽ മരക്കുഴി എടുക്കവേ തൊഴിലുറപ്പു തൊഴിലാളികൾക്കാണ് നിധി ലഭിച്ചത്. റബ്ബർത്തോട്ടത്തിൽ മഴക്കുഴിക്കായി ഒരു മീറ്റർ ആഴത്തിൽ കുഴിയെടുത്തപ്പോഴാണ് ഭണ്ഡാരത്തിന്റെ മാതൃകയിലുള്ള പാത്രം ലഭിച്ചത്. 

Advertisment

ആദ്യം ബോംബാണെന്ന് കരുതി തൊഴിലാളികൾ പാത്രം വലിച്ചെറിച്ചു. പൊട്ടിയപ്പോഴാണ് ഉള്ളിൽ സ്വർണം, വെള്ളി ശേഖരം കണ്ടെത്തിയത്. ഉടൻ തന്നെ പഞ്ചായത്തിനെ വിവരം അറിയിക്കുകയും പോലീസ് എത്തി നിധി ഏറ്റുവാങ്ങുകയും ചെയ്തു. 7 മുത്തുമണികൾ, 13 സ്വർണ പതക്കങ്ങൾ, 4 പതക്കങ്ങൾ, 5 മോതിരങ്ങൾ, ഒരു സെറ്റ് കമ്മൽ, ഒട്ടേറെ വെള്ളിനാണയങ്ങൾ എന്നിവയാണ് നിധിക്കൂമ്പാരത്തിലുണ്ടായിരുന്നത്. ആഭരണങ്ങളുടെയും പതക്കങ്ങളുടെയും കാലപ്പഴക്കം നിർണയിക്കാൻ പുരാവസ്തു വകുപ്പ് പരിശോധന തുടങ്ങി. 

പഴയ കാലത്ത് ആഭരണങ്ങളും പണവും മോഷണം പോകാതിരിക്കാൻ ഇത്തരം ഭണ്ഡാരങ്ങളിൽ സൂക്ഷിക്കാറുണ്ട്. അത്തരത്തിലുള്ള ഭണ്ഡാരങ്ങളിലൊന്നാകാം ഇതെന്നും നിഗമനമുണ്ട്. 

Read More

Advertisment
Kannur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: