/indian-express-malayalam/media/media_files/NNQY7pYhcX1KrEiE5F5X.jpg)
ഫൊട്ടോ-പിആർഡി
ആലപ്പുഴ: ഹൈക്കോടതിയുടെ വിമർശനത്തിന് വരെ വഴിവെച്ച തുറവൂര്‍ അരൂര്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം ദ്രുതഗതിയിലാക്കാനുള്ള നടപടികളുമായി ആലപ്പുഴ ജില്ലാ ഭരണകൂടം. നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എലിവേറ്റഡ് ഹൈവേയുടെ പടിഞ്ഞാറുഭാഗത്തെ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഇന്ന് (വെള്ളിയാഴ്ച) രാത്രി 10 മണിയോടെ ആരംഭിക്കും. ഈ റോഡിലൂടെയുളള ഗതാഗതം രാത്രി മുതല്‍ തടയും. ഗതാഗതപ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ആരംഭിച്ച കിഴക്കേ റോഡ് സഞ്ചാരയോഗ്യമാക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നുനല്‍കിയിട്ടുണ്ട്. ഇതുവഴി വടക്ക് അരൂര്‍ ഭാഗത്തേക്കുള്ള സിംഗിള്‍ ലൈന്‍ ട്രാഫിക്ക് ആണ് അനുവദിക്കുക.
വരുന്ന രണ്ടുമൂന്നു ദിവസങ്ങള്ളിലെ അവധി കണക്കിലെടുത്ത് അത് പരമാവധി ഉപയോഗപ്പെടുത്തി റോഡ് സഞ്ചാരയോഗ്യമാക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. നിലവില്‍ രണ്ടു ദിവസത്തേക്കാണ് പടിഞ്ഞാറ് ഭാഗത്തെ റോഡ് ഗതാഗതം തടസ്സപ്പെടുത്തുക. ഫ്‌ളൈ ഓവറിന്റെ പടിഞ്ഞാറുഭാഗത്തെ റോഡിലെ ഗതാഗതം തടയുന്നതോടെ തുറവൂരുനിന്നും അരൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പണി പൂര്‍ത്തിയാക്കിയ കിഴക്കേ റോഡിലൂടെ സിങ്കില്‍ ലൈന്‍ ട്രാഫിക്കായി വടക്കോട്ട് പോകാന്‍ അനുവദിക്കും.
നിലവില്‍ അരൂരില്‍ നിന്നും തുറവൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ നേരത്തെ ക്രമീകരിച്ചിട്ടുള്ളതുപോലെ അരൂര്‍ ക്ഷേത്രത്തിന്റെ ഭാഗത്തുനിന്ന് വളഞ്ഞ് അരൂക്കുറ്റി- തൈക്കാട്ടുശേരി വഴി തിരിഞ്ഞു തന്നെ പോകണം. തെക്ക് നിന്നുവരുന്ന വാഹനങ്ങള്‍ തുറവൂരുനിന്ന് കുമ്പളങ്ങി വഴി തിരിച്ചുവിടുന്നത് റെയില്‍വേ ക്രോസ് ഉള്ളതിനാല്‍ പ്രായോഗികമല്ല എന്നതിനാലാണ് പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തുറവൂർ അരൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് കുഴിയെടുക്കുമ്പോൾ പുറന്തള്ളുന്ന ചെളി റോഡിലേക്ക് ഒഴുകി കാൽനടപോലും ബുന്ധിമുട്ടിലാവുന്നത് ഒഴിവാക്കാൻ അടിയന്തിര നടപടി സ്വീകരിക്കാൻ ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.പ്രസാദ് ഓൺലൈനായി പങ്കെടുത്ത യോഗത്തിൽ തീരുമാനിച്ചു. ഇതിന് ഈ ആഴ്ച സമയം അനുവദിച്ചു. പണി പുരോഗമിക്കുമ്പോൾ ചെളി റോഡിലേക്ക് ഒഴുകാതെ കുഴിയെടുത്ത് ഒഴുക്കി മാറ്റണം. നിലവിലെ ചെളി നീക്കുന്നതിന് സ്ഥലം നോക്കി വരുകയാണെന്ന് ദേശീയ പാത അധികൃതർ ജില്ല കളക്ടർ അലക്‌സ് വർഗ്ഗീസ് വിളിച്ച യോഗത്തിൽ വ്യക്തമാക്കി.
Read more
- 'ഉന്നതർക്കെല്ലാം റോഡ് നിയമങ്ങൾ തോന്നുംപടി'; കേരളത്തിലേ ഇത് നടക്കുകയുള്ളൂവെന്ന് ഹൈക്കോടതി
- കടലോളം സ്വപ്നം; വിഴിഞ്ഞം തുറമുഖത്ത് ആദ്യകപ്പലിന് സ്വീകരണം
- മഹാപ്രളയത്തിന്റെ പെയ്തൊഴിയാത്ത ഓർമ്മകൾക്ക് നൂറ് വയസ്
- നെഹ്റുവിന്റെ കോൺഗ്രസ് ഫാസിസ്റ്റ് സ്വഭാവം കാണിക്കുമെന്ന് ആരെങ്കിലും വിശ്വസിക്കുമോ ? കോൺഗ്രസിനെതിരെ കെ.കെ ശൈലജ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.