scorecardresearch

അറ്റകുറ്റപ്പണി; കോട്ടയം വഴിയുള്ള ട്രെയിനുകൾ നാളെ ആലപ്പുഴ വഴി തിരിച്ചുവിടും

കോട്ടയം-ചിങ്ങവനം ഭാഗത്ത് പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ആറ് ട്രെയിനുകളാണ് ആലപ്പുഴ വഴി തിരിച്ചുവിടുന്നത്‌

കോട്ടയം-ചിങ്ങവനം ഭാഗത്ത് പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ആറ് ട്രെയിനുകളാണ് ആലപ്പുഴ വഴി തിരിച്ചുവിടുന്നത്‌

author-image
WebDesk
New Update
Train illustration

കോട്ടയം വഴിയുള്ള ട്രെയിനുകൾ നാളെ ആലപ്പുഴ വഴി തിരിച്ചുവിടും

തിരുവനന്തപുരം: ചിങ്ങവനം-കോട്ടയം ഭാഗത്ത് പാലത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശനിയാഴ്ച ആറ് എക്സ്പ്രസ് ട്രെയിനുകൾ ആലപ്പുഴ പാതവഴി തിരിച്ചുവിടും.തിരുവനന്തപുരം-എംജിആർ ചെന്നൈ സെൻട്രൽ (12624), തിരുവനന്തപുരം നോർത്ത്-ശ്രീ ഗംഗാനഗർ (16312), തിരുവനന്തപുരം നോർത്ത്-ബെംഗളൂരു ഹംസഫർ (16319), കന്യാകുമാരി-ഡിബ്രുഗഢ് (22503), തിരുവനന്തപുരം സെൻട്രൽ- മധുരൈ അമൃത (16343), തിരുവനന്തപുരം സെൻട്രൽ മംഗളൂരു (16347) എന്നിവ കോട്ടയം പാതയ്ക്കു പകരം ആലപ്പുഴ വഴിയാകും കടന്നുപോകുക.

Advertisment

Also Read:രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് കേരളത്തിൽ

തിരുവനന്തപുരം-എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റിന് ആലപ്പുഴ, ചേർത്തല എന്നിവടങ്ങളിൽ സ്റ്റോപ്പുണ്ടാകും. തിരുവനന്തപുരം നോർത്ത്ശ്രീ ഗംഗാനഗർ എക്സ്പ്രസിന് ആലപ്പുഴ, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. 

Also Read:ആഗോള അയ്യപ്പ സംഗമം നാളെ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം നോർത്ത്എസ്എംവിടി ബംഗളൂരു ഹംസഫർ എക്സ്പ്രസ്, കന്യാകുമാരിദിബ്രുഗഡ് വിവേക് എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽമധുര അമൃത എക്സ്പ്രസ് എന്നീ ട്രെയിനുകൾക്ക് ആലപ്പുഴയിൽ സ്റ്റോപ്പുണ്ടാകും.തിരുവനന്തപുരം സെൻട്രൽമംഗളൂരു സെൻട്രൽ എക്സ്പ്രസ് (16347). ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല എന്നിവടങ്ങളിൽ സ്റ്റോപ്പുണ്ടാകും. 

Also Read:അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു

Advertisment

മധുരൈ ഗുരുവായൂർ (16327) കൊല്ലത്ത് അവസാനിപ്പിക്കും. 21-ന് കൊല്ലത്തുനിന്നു യാത്ര തുടങ്ങും. 20-നുള്ള നാഗർകോവിൽ-കോട്ടയം (16366) ചങ്ങനാശ്ശേരിയിൽ യാത്ര അവസാനിപ്പിക്കും. 19-ന് പുറപ്പെടുന്ന എംജിആർ ചെന്നൈ സെൻട്രൽ-തിരുവനന്തപുരം (12695) കോട്ടയത്ത് അവസാനിപ്പിക്കും. 20-ന് കോട്ടയത്തുനിന്നു മടക്കയാത്ര ആരംഭിക്കും.

Read More:ആഗോള അയ്യപ്പ സംഗമത്തിന് ബദലായി വിശ്വാസ സംഗവുമായി സംഘപരിവാർ സംഘടനകൾ

Train

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: