/indian-express-malayalam/media/media_files/Ag4hh97swNRIuugrb7JM.jpg)
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഗതാഗത നിയന്ത്രണം
കൊച്ചി:നവീകരണ പ്രവൃത്തികളുടെ പശ്ചാത്തലത്തിൽ എറണാകുളം സൗത്ത് (ജംങ്ഷൻ) റെയില്‍വേ സ്റ്റേഷനിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതും പുറത്തുപോകുന്നതുമായ വാഹനങ്ങള്‍ക്കാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. തിങ്കളാഴ്ച (10-03-2025) മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരുന്നത്.
ഗതാഗത നിയന്ത്രണം ഇങ്ങനെ
ബസ്,ട്രാവലര്‍ തുടങ്ങിയ വലിയ വാഹനങ്ങള്‍ റെയില്‍വേ സ്റ്റേഷന്‍ റോഡ് വഴി നേരിട്ട് സ്റ്റേഷനിലേക്ക് പ്രവേശിക്കേണ്ടതാണ്. യാത്രക്കാരെ കൊടിമരചുവട്ടിൽ വലതു വശത്തു ഇറക്കി, വീണ്ടും റെയില്‍വേ സ്റ്റേഷന്‍ റോഡ് വഴി തിരികെ പോകേണ്ടതാണ്.
ബൈക്ക്, കാര്‍ അടക്കമുള്ള ചെറിയ വാഹനങ്ങള്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിലൂടെ പ്രവേശിച്ച് മോണുമെന്റല്‍ ഫ്‌ലാഗിന്റെ ഇടതുവശം വഴി പ്ലാറ്റ്‌ഫോം പ്രവേശന കവാടത്തില്‍ യാത്രക്കാരെ ഇറക്കേണ്ടതും പിന്നീട് ഏരിയ മാനേജര്‍ ആഫീസിന്റെ ഇടതു വശം ചേര്‍ന്ന് കാരക്കാട്ട് റോഡിലൂടെ ചിറ്റൂര്‍ റോഡിലേക്ക് പോകേണ്ടതുമാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. സംസ്ഥാനത്തെ രണ്ട് റെയിൽവേ ഡിവിഷനുകളിൽ നിന്നുള്ള 30 റെയിൽവേ സ്റ്റേഷനുകളാണ് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നത്.
Read More
- ഹൈക്കോടതിയിൽ അസാധാരണ സംഭവങ്ങൾ; അഭിഭാഷകയെ അപമാനിച്ചെന്ന പരാതി: ജഡ്ജിക്കെതിരെ പ്രതിഷേധം
- നഗരത്തിലാകെ ഫ്ലക്സും കൊടിതോരണങ്ങളും;സിപിഎമ്മിന് വൻ പിഴയിട്ട് കൊല്ലം കോർപ്പറേഷൻ
- വികസനത്തിന് സെസ്, സ്വകാര്യനിക്ഷേപങ്ങൾക്ക് പച്ചക്കൊടി; നയം മാറ്റി സിപിഎം വികസനരേഖ
- സിപിഎം സംസ്ഥാന സമ്മേളനം; ഭരണതുടർച്ച ലക്ഷ്യമിട്ടുള്ള നയങ്ങൾക്ക് രൂപം നൽകും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.