scorecardresearch

ടൊവിനോ തോമസിന്റെ ചിത്രം പ്രചാരണത്തിന് ഉപയോഗിച്ച ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ പരാതി

നടനും തിരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറുമായ ടൊവിനോ തോമസിന്റെ ചിത്രം പ്രചാരണത്തിന് ഉപയോഗിച്ച സംഭവത്തിൽ തൃശ്ശൂരിലെ ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ പരാതി. എൻഡിഎ ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ. രവികുമാര്‍ ഉപ്പത്താണ് പരാതി നൽകിയത്.

നടനും തിരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറുമായ ടൊവിനോ തോമസിന്റെ ചിത്രം പ്രചാരണത്തിന് ഉപയോഗിച്ച സംഭവത്തിൽ തൃശ്ശൂരിലെ ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ പരാതി. എൻഡിഎ ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ. രവികുമാര്‍ ഉപ്പത്താണ് പരാതി നൽകിയത്.

author-image
WebDesk
New Update
tovino thomas | v s sunil kumar

പരാതിയിൽ ചട്ടലംഘനം നടത്തിയ വി.എസ് സുനിൽകുമാറിനെ സ്ഥാനാർത്ഥിയാക്കുന്നത് തടയണമെന്നും ആവശ്യപ്പെടുന്നു (ഫൊട്ടോ: Facebook/ Tovino Thomas, VS Sunilkumar)

തൃശ്ശൂര്‍: നടനും തിരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറുമായ ടൊവിനോ തോമസിന്റെ ചിത്രം പ്രചാരണത്തിന് ഉപയോഗിച്ച സംഭവത്തിൽ തൃശ്ശൂരിലെ ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ പരാതി. എൻഡിഎ ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ. രവികുമാര്‍ ഉപ്പത്താണ് പരാതി നൽകിയത്.

Advertisment

ടൊവിനോയുടെ ചിത്രം ദുരുപയോഗം ചെയ്തുവെന്നും ഇത് തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണെന്നും കുറ്റപ്പെടുത്തുന്ന പരാതിയിൽ ചട്ടലംഘനം നടത്തിയ വി.എസ് സുനിൽകുമാറിനെ സ്ഥാനാർത്ഥിയാക്കുന്നത് തടയണമെന്നും ആവശ്യപ്പെടുന്നു.

ടൊവിനോയുടെ ഒപ്പമുള്ള ഫോട്ടോ തൃശ്ശൂര്‍ പൂങ്കുന്നത്തെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് എടുത്തതാണെന്നും ടൊവിനോ തിരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്ന് അറിയില്ലായിരുന്നു എന്നുമാണ് വി.എസ്. സുനിൽ കുമാര്‍ പ്രതികരിച്ചത്. ഇക്കാര്യം അറിഞ്ഞപ്പോള്‍ തന്നെ ഫോട്ടോ പിൻവലിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിൽ അതൃപ്തി പ്രകടിപ്പിച്ചാണ് ഇപ്പോൾ എൻഡിഎ നേതൃത്വം പരാതിയുമായി കളക്ടറെ സമീപിച്ചിരിക്കുന്നത്.

ഫോട്ടോ വിവാദമായതിന് പിന്നാലെ ഇക്കാര്യത്തിൽ ടൊവിനോയും പ്രതികരിച്ചിരുന്നു. 'എല്ലാ ലോക്സഭാ സ്ഥാനാർത്ഥികൾക്കും എന്റെ ആശംസകൾ' എന്ന് വ്യക്തമാക്കിയ പ്രതികരണത്തിൽ താൻ കേരള തെരെഞ്ഞെടുപ്പ് കമ്മീഷന്റെ SVEEP (Systematic Voters Education and Electoral Participation) അംബാസഡർ ആയതിനാൽ തന്റെ ഫോട്ടോയോ തന്നോടൊപ്പമുള്ള ഫോട്ടോയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് നടൻ ഫേസ്ബുക്കിൽ കുറിച്ചു. 

Advertisment

My best wishes to all the Loksabha candidates. I wish to hereby convey that I’m the ambassador for Kerala for the...

Posted by Tovino Thomas on Sunday, March 17, 2024

"ആരെങ്കിലും അത് ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല. ഏവർക്കും നിഷ്പക്ഷവും നീതിയുക്തവും ആയ ഒരു തിരഞ്ഞെടുപ്പ് ആശംസിക്കുന്നു," എന്നുമായിരുന്നു ടൊവിനോയുടെ പ്രതികരണം.

Read More:

Tovino Thomas Election Commision Of India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: