scorecardresearch

തെക്കേഗോപുര നട തുറന്ന് നെയ്തലക്കാവിലമ്മ എഴുന്നള്ളി; തൃശ്ശൂരിലിനി മേളമൊഴിയാത്ത രാപ്പകൽ

രാവിലെ ആറാട്ടിന് ശേഷമാണ് നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ തിടമ്പേറി വടക്കുംനാഥന്റെ സന്നിധിയിലേക്ക് എത്തിയത്

രാവിലെ ആറാട്ടിന് ശേഷമാണ് നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ തിടമ്പേറി വടക്കുംനാഥന്റെ സന്നിധിയിലേക്ക് എത്തിയത്

author-image
WebDesk
New Update
Thrissur Pooram

ഫൊട്ടോ-സ്ക്രീൻ ഗ്രാബ്

തൃശ്ശൂർ: എറണാകുളം ശിവകുമാറിന്റെ ശിരസ്സിലേറി നെയ്തലക്കാവിലമ്മ വടക്കുംനാഥന്റെ തെക്കേഗോപുര നട തുറന്നതോടെ തൃശ്ശൂരിൽ പൂരത്തിന് വിളംബരമായി. ഇനിയുള്ള 36 മണിക്കൂർ മേളവും പഞ്ചവാദ്യവും ഒഴിയാത്ത പൂരപ്പറമ്പിലേക്ക് ജനസാഗരമൊഴുകും.

Advertisment

രാവിലെ ആറാട്ടിന് ശേഷമാണ് നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ തിടമ്പേറി വടക്കുംനാഥന്റെ സന്നിധിയിലേക്ക് എത്തിയത്. തകിലിന്റെയും നാദസ്വരത്തിന്റേയും അകമ്പടിയോട് കൂടി പാറമേക്കാവ് വഴി തേക്കിൻകാട്ടിലേക്ക് കയറിയ നെയ്തലക്കാവിലമ്മ മണികണ്ഠനാലിലെത്തിയ ശേഷം അവിടെ നിന്നും പാണ്ടിമേളത്തോടെയാണ്  ശ്രീമൂലസ്ഥാനത്ത് എത്തിയത്. 

തുടർന്ന് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പ്രവേശിച്ച് വലം വച്ച ശേഷമാണ് തെക്കേ ഗോപുര നടന്ന് നെയ്തലക്കാവിലമ്മ പൂര വിളംബരം നടത്തിയത്. വടക്കുംനാഥനെ വണങ്ങി അടിയന്തിര മാരാർ ശംഖ് വിളിച്ചതോടെയാണ് പൂരത്തിന് വിളംബരമായത്. നാളെ പൂരത്തിനെത്തുന്ന 90 ആനകളുടെ ഫിറ്റ്നസ് പരിശോധനക്ക് ശേഷം രണ്ടുമണിയോടെ തേക്കിൻകാട് മൈതാനിയും പാറമേക്കാവും ഗജവീരന്മാരുടെ തലപ്പൊക്കത്തിന് സാക്ഷിയാകും. 

Read More

Advertisment
Thrissur Pooram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: