/indian-express-malayalam/media/media_files/3AVJ4bKIg2vIXZrXZEhZ.jpg)
രാജ്യത്താകെയുള്ള പ്രതിപക്ഷ ഐക്യത്തെ നയിക്കുന്നത് വയനാടൻ ജനതയാണെന്നും രേവന്ത് റെഡ്ഡി മേപ്പാടിയിൽ പറഞ്ഞു
കൽപ്പറ്റ: വയനാട്ടിൽ രാഹുൽ ഗാന്ധിക്കായുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനേയും സിപിഎമ്മിനേയും കടന്നാക്രമിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പിണറായി വിജയനും സിപിഎമ്മും ബിജെപിയുടെ ബി ടീമാണെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. രാഹുൽ ഗാന്ധിയാണ് ഇന്ത്യാ മുന്നണിയെ നയിക്കുന്ന നേതാവെന്നും അതിനർത്ഥം രാജ്യത്താകെയുള്ള പ്രതിപക്ഷ ഐക്യത്തെ നയിക്കുന്നത് വയനാടൻ ജനതയാണെന്നും രേവന്ത് റെഡ്ഡി മേപ്പാടിയിൽ പറഞ്ഞു.
ബി ജെ പി ചുമതല നൽകാതെ തന്നെ പ്രവർത്തിക്കുന്ന വർക്കിംഗ് പ്രസിഡന്‍റാണ് പിണറായി വിജയനെന്നും തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു. കമ്മ്യൂണിസ്റ്റാണെന്ന് അവകാശപ്പെടുന്ന പിണറായിയുടെ പ്രവർത്തികൾ സകലതും വിഭജനമുണ്ടാക്കുന്ന തരത്തിലുള്ളതാണ്. ഇത് ബിജെപിയും സംഘപരിവാറും ചെയ്യുന്നതിന് സമാനമാണെന്നും പിണറായി വിജയനെ വിമർശിച്ചുകൊണ്ട് രേവന്ത് റെഡ്ഡി പറഞ്ഞു.
മേപ്പാടിയിലെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും കടുത്ത വിമർശനമാണ് രേവന്ത് റെഡ്ഡി നടത്തിയത്. ഇവിഎമ്മും സിബിഐയും ഇ.ഡിയും അംബാനിമാരുമൊക്കെയാണ് ഈ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ കുടുംബമെന്നായിരുന്നു മോദിക്കെതിരായ തെലങ്കാന മുഖ്യമന്ത്രിയുടെ പ്രധാന വിമർശനം. ഈ തിരഞ്ഞെടുപ്പിലെ പ്രധാന പോരാട്ടം മോദിയും രാഹുലും തമ്മിലാണ്. എന്നുവെച്ചാൽ വരണാസിയും വയനാടും തമ്മിലാണ് പോരാട്ടമെന്ന് മനസ്സിലാക്കണമെന്നും മോദിക്കെതിരായ ഈ പോരാട്ടത്തിൽ വയനാട്ടിലെ ജനങ്ങളും കേരളവും ഒന്നാകെ രാഹുൽ ഗാന്ധിക്ക് പിന്തുണ നൽകി ഒപ്പമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More
- യുഎഇയിൽ ബുധനാഴ്ച വരെ കനത്ത മഴ തുടരും; വിമാന, മെട്രോ, ബസ് സർവീസുകൾ നിർത്തിവച്ചു
- കനയ്യയെ ഡൽഹിയിലേക്ക് ഇറക്കി കോൺഗ്രസ്; 15-ാം സ്ഥാനാർത്ഥി പട്ടിക പുറത്ത്
- തിരഞ്ഞെടുപ്പിന് ശേഷവും പ്രധാനമന്ത്രിയെ വിദേശരാജ്യങ്ങൾ ക്ഷണിക്കുന്നു; മോദിയുടെ വിജയം ലോകത്തിന് വരെ ഉറപ്പെന്ന് രാജ്നാഥ് സിംഗ്
- ആണവായുധങ്ങൾക്കെതിരായ നിലപാടുള്ളവർക്ക് ഇന്ത്യയെ സംരക്ഷിക്കാനാകില്ല; പ്രധാനമന്ത്രി മോദി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.