scorecardresearch

കാണാതായ പതിമൂന്നുകാരി നാഗർകോവിൽ സ്‌റ്റേഷനിലിറങ്ങി തിരിച്ചുകയറി

കന്യാകുമാരിയിൽ പരിശോധന ശക്തമാക്കുമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ പറഞ്ഞു. ഇതിനായി തമിഴ്‌നാട് പോലീസിന്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മിഷണർ പറഞ്ഞു

കന്യാകുമാരിയിൽ പരിശോധന ശക്തമാക്കുമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ പറഞ്ഞു. ഇതിനായി തമിഴ്‌നാട് പോലീസിന്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മിഷണർ പറഞ്ഞു

author-image
WebDesk
New Update
കേരള സന്ദര്‍ശനത്തിനെത്തിയ ജര്‍മന്‍ യുവതിയെ കാണാനില്ല; വിമാനമിറങ്ങിയത് തിരുവനന്തപുരത്ത്

കുട്ടി 50 രൂപയുമായാണ് വീട്ടിൽ നിന്ന് പോയതെന്നാണ് മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞത്

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ പതിമൂന്നുകാരി നാഗർകോവിൽ റെയിൽവേ സ്റ്റേഷനിലിറങ്ങിയതായി സിസിടിവി ദൃശ്യങ്ങൾ. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് കുട്ടി നാഗർകോവിൽ സ്‌റ്റേഷനിൽ ഇറങ്ങിയത്. പ്ലാറ്റ് ഫോമിൽ നിന്ന് കുപ്പിയിൽ വെള്ളം ശേഖരിച്ച ശേഷം അതേ ട്രെയിനിൽ കയറി. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.
കുട്ടി കന്യാകുമാരിയിൽ തന്നെയാണെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട. മാർത്താണ്ഡം റെയിൽവേ സ്റ്റേഷനിലും പരിസരത്തും പൊലീസ് പരിശോധന നടത്തുന്നണ്ട്. കന്യാകുമാരിയിൽ പൊതു സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന തുടരുന്നത്. കന്യാകുമാരിയിൽ പരിശോധന ശക്തമാക്കുമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ പറഞ്ഞു. ഇതിനായി തമിഴ്‌നാട് പോലീസിന്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Advertisment

ഞായറാഴ്ച ഉച്ചയ്ക്ക് 1.06 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ബംഗളുരു- കന്യാകുമാരി ട്രെയിനിൽ കുട്ടി യാത്ര ചെയ്യുന്ന ഫോട്ടോ പൊലീസിന് ലഭിച്ചത് അന്വേഷണത്തിന് നിർണായകമായിരുന്നു. കുട്ടിയെ കണ്ട് സംശയം തോന്നിയ ഒരു വിദ്യാർഥിനി നെയ്യാറ്റിൻകരയിൽ വെച്ച് പകർത്തിയ ചിത്രമാണ് പൊലീസിന് ലഭിച്ചത്. ട്രെയിനിൽ നിന്ന് പതിമൂന്നുകാരി എവിടെ ഇറങ്ങി എന്നോ എങ്ങോട്ട് പോയെന്നോ സൂചന ഇല്ല. കുട്ടിയെ കണ്ടെന്ന ഒരു ഓട്ടോ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കന്യാകുമാരി റെയിൽവേ സ്റ്റേഷനും ബീച്ചും പോലീസ് അരിച്ചുപെറുക്കിയിട്ടും സൂചനകൾ ഒന്നും കിട്ടിയില്ല.

വിവേക് എക്‌സ്പ്രസ് കേന്ദ്രീകരിച്ചും പരിശോധന

കാണാതായ പെൺകുട്ടി കന്യാകുമാരിയിൽ എത്തിയ സമയത്താണ് കന്യകുമാരിയിൽ നിന്ന് അസമിലേക്കുള്ള വിവേക് എക്‌സ്പ്രസ് പുറപ്പെടുന്നത്. ദിവസവും കന്യാകുമാരിയിൽ നിന്ന് അസാമിലെ ദിബ്രുഗർ വരെ പോകുന്ന വിവേക് എക്‌സ്പ്രസിൽ കുട്ടി കയറാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. ഇതിനാലാണ് വിവേക് എക്‌സ്പ്രസ് കേന്ദ്രീകരിച്ചും പോലീസ് പരിശോധന നടത്തുന്നത്. ഞായറാഴ്ച പുറപ്പെട്ട വിവേക് എക്‌സ്പ്രസ് നിലവിൽ വിജയവാഡയിൽ എത്തിയിട്ടുണ്ട്. 

കുട്ടി തന്റെ അരികിൽ എത്തിയിട്ടില്ലെന്ന് സഹോദരൻ

കുട്ടി തന്റെ അടുക്കൽ എത്തിട്ടിട്ടില്ലെന്ന് ബംഗളൂരുവിലുള്ള സഹോദരനും അറിയിച്ചതോടെ അന്വേഷണം വഴിമുട്ടി. കന്യാകുമാരിയിൽ കുട്ടി എത്തിയെന്നത് വിവരം സ്ഥിരീകരിക്കാനാകില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. കന്യാകുമാരി റെയിൽവേ സ്റ്റേഷൻ അകത്തെ ദൃശ്യങ്ങളുടെ പരിശോധിച്ചെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
ഇന്നലെ രാവിലെ 10 മണിക്കാണ് പെൺകുട്ടിയെ കാണാതാകുന്നത്. ഇളയസഹോദരിയുമായി വഴക്കുകൂടിയതിന് 13കാരിയെ അമ്മ ശകാരിച്ചിരുന്നു. ഇതാണ് പിണങ്ങിപ്പോകാൻ കാരണമെന്നാണ് മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞത്. കുട്ടി 50 രൂപയുമായാണ് വീട്ടിൽ നിന്ന് പോയതെന്നാണ് മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞത്.

Advertisment

Read More

Girl Missing Thiruvananthapuram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: