scorecardresearch

തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടില്ല: തിരൂർ സതീശൻ

ബിജെപി ജില്ലാ ഓഫീസിൽ കോടിക്കണക്കിന് രൂപയ്ക്ക് കാവൽ നിന്ന വ്യക്തിയാണ് താനെന്നും തിരൂർ സതീശൻ പറഞ്ഞു

ബിജെപി ജില്ലാ ഓഫീസിൽ കോടിക്കണക്കിന് രൂപയ്ക്ക് കാവൽ നിന്ന വ്യക്തിയാണ് താനെന്നും തിരൂർ സതീശൻ പറഞ്ഞു

author-image
WebDesk
New Update
Thiroor Satheesh

തിരൂർ സതീശൻ

തൃശൂർ: തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടില്ലെന്ന് കൊടകര കുഴൽപ്പണക്കേസിൽ പുതിയ വെളിപ്പെടുത്തൽ നടത്തിയ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശൻ. പാർട്ടി ജില്ലാ അധ്യക്ഷൻ പറഞ്ഞാൽ ഒരാളെ പുറത്താക്കാൻ പറ്റുമോയെന്ന് തനിക്കറിയില്ല. അങ്ങനെയെങ്കിൽ അതിനുശേഷം താൻ ജില്ലാ ഓഫീസിനു വേണ്ടി ബാങ്കിൽ പണം അടച്ചത് എങ്ങനെയാണെന്നും സതീശൻ ചോദിച്ചു. 2023 നാലാം മാസത്തിൽ അടച്ചതിന്റെ രസീതും ചലാനും തിരൂർ സതീശൻ മാധ്യമപ്രവർത്തകരെ കാണിച്ചു.

Advertisment

"അന്ന് പണമെത്തിക്കുന്ന സമയത്ത് താനും ജില്ലാ ട്രഷറർ സുജയ് സേനൻ എന്നയാളും അവിടെ ഉണ്ടായിരുന്നു. അദ്ദേഹമാണ് ഓഫീസ് അടയ്ക്കാൻ വരട്ടെ, കുറച്ച് മെറ്റീരിയൽസ് വരാനുണ്ടെന്ന് പറഞ്ഞത്. ആറു ചാക്കുകളാണ് വന്നത്. ടെമ്പോയിലാണ് ചാക്കുകൾ കൊണ്ടു വന്നത്. നേതാക്കൾ പറഞ്ഞത് അനുസരിച്ച് ധർമ്മരാജന് താമസിക്കാൻ മുറി അറേഞ്ച് ചെയ്തു നൽകി. ബിജെപി ജില്ലാ ഓഫീസിൽ കോടിക്കണക്കിന് രൂപയ്ക്ക് കാവൽ നിന്ന വ്യക്തിയാണ് താൻ "-തിരൂർ സതീശൻ പറഞ്ഞു.

"ആരോപണങ്ങളിൽ ഉറച്ചുനിൽക്കുകയാണ്. എല്ലാ കാര്യങ്ങളും പൊലീസിന് മൊഴി നൽകും.പണം കൈകാര്യം ചെയ്തതിൻറെ രേഖകൾ കൈവശമുണ്ട്. കള്ളപ്പണം കൈകാര്യം ചെയ്തത് മുൻ ജില്ലാ ട്രഷററാണ്. സംഭവത്തിന് 20 ദിവസം മുമ്പ് ധർമ്മരാജൻ ആദ്യം ഓഫീസിൽ വന്നിരുന്നു. അന്ന് സംസ്ഥാന പ്രസിഡന്റും ജില്ലാ പ്രസിഡന്റും ജില്ലാ ഓഫീസിൽ ഉണ്ടായിരുന്നു. അദ്ദേഹം അന്ന് വെറും കയ്യോടെയാണ് വന്നത്. ഓഫീസുമായി ബന്ധപ്പെട്ട് തന്നെ ഏൽപ്പിച്ച ജോലിയാണ് ചെയ്യാറ്. കൂടുതൽ ആഴത്തിൽ അന്വേഷിക്കാൻ പോയിരുന്നില്ല"- തിരൂർ സതീശൻ കൂട്ടിച്ചേർത്തു.

Read More

Advertisment
Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: