/indian-express-malayalam/media/media_files/uploads/2017/04/vd-satheesan.jpg)
പ്രതിപക്ഷ നേതാവ് വിഡി സതീശൻ
തിരുവനന്തപുരം: സഭാ ടിവിയുടെ പുതിയ ചാനലായ സഭാ ടിവി എക്‌സ്‌ക്ലൂസീവിന്റെ ഉദ്ഘാടനം ബഹിഷ്‌കരിച്ച് പ്രതിപക്ഷം. പ്രതിപക്ഷ പ്രതിഷേധം സഭാ ടിവി സംപ്രേക്ഷണം നൽകാത്തതിൽ പ്രതിഷേധിച്ചാണ് നടപടി. പ്രതിപക്ഷ നേതാവിന്റെ പ്രസംഗവും സംപ്രേക്ഷണം ചെയ്യുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താറുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. ഇതിനെതുടർന്നാണ് പുതിയ ചാനലിന്റെ ഉദ്ഘാടനത്തിൽ നിന്ന് പ്രതിപക്ഷം വിട്ടുനിന്നത്.
പ്രതിപക്ഷ ബഹിഷ്‌കരണത്തിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുതിയ ചാനലിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്പീക്കർ എ.എൻ ഷംസീർ അധ്യക്ഷനായി. ചടങ്ങിൽ, ഡോ. മേരി പുന്നൻ ലൂക്കോസിന്റെ നിയമസഭാ അംഗത്വത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് സഭാ ടിവി നിർമ്മിച്ച മേരി പുന്നൻ ലൂക്കോസ്: ചരിത്രം പിറന്ന കൈകൾ എന്ന ഡോക്യുമെന്ററി വീഡിയോ യു. പ്രതിഭ എം.എൽ.എ പ്രകാശനം ചെയ്തു.
നേരത്തെ, നിയമസഭയിൽ തൃശ്ശൂർ പൂരം കലക്കലിൽ സംസ്ഥാന സർക്കാരിന് പങ്കുണ്ടെന്നും ജുഡീഷ്യൽ അന്വേഷണം വന്നാൽ ഒന്നാം പ്രതിയാകേണ്ടത് മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തിയിരുന്നു.
പൂരം അലങ്കോലമാക്കിയ സംഭവത്തിൽ പേരിനെങ്കിലും ഒരു എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തോയെന്ന് ചോദിച്ച അദ്ദേഹം പൂരം കലക്കാൻ സംസ്ഥാന സർക്കാർ ബിജെപിക്ക് കൂട്ട് നിന്നുവെന്നും കുറ്റപ്പെടുത്തി. എന്നാൽ ആർഎസ്എസ് ബന്ധം കോൺഗ്രസിനാണെന്നും ആർഎസ്എസ് എന്ന് പറയാൻ പ്രതിപക്ഷത്തിന് മടിയാണെന്നും മന്ത്രിമാർ മറുപടിയിൽ വിമർശിച്ചു. അടിയന്തിര പ്രമേയം തള്ളിയതോടെ പ്രതിപക്ഷ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
Read More
- പിആർ വിവാദത്തിൽ ആരെ വിശ്വസിക്കണം; മുഖ്യമന്ത്രിയ്ക്കെതിരെ വിമർശനവുമായി ഗവർണർ
- കൊച്ചിയിൽ വരുന്നു...പുതിയ കെഎസ്ആർടിസി ടെർമിനൽ
- ലഹരിക്കേസ്:ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്
- മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിൽ ചേർന്നു
- കൈക്കൂലി കേസ്; ഇടുക്കി ഡിഎംഒ അറസ്റ്റിൽ
- KeralaBumper Lottery Result 2024:ചുരം കയറിയ ഭാഗ്യം പശ്ചിമഘട്ടം കടന്നുപോയോ?
- Kerala Onam Bumper Winner 2024:ചുരം കയറി ഭാഗ്യം; തിരുവോണം ബംപർ അടിച്ചത് വയനാട്ടിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.