scorecardresearch

കൈക്കൂലി കേസ്; ഇടുക്കി ഡിഎംഒ അറസ്റ്റിൽ

മൂന്നാറിലെ ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ 75000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്

മൂന്നാറിലെ ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ 75000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്

author-image
WebDesk
New Update
police arrested three in tripunithura robbery case

സസ്പെൻഷൻ പിൻവലിച്ച് ഇന്ന് സർവീസിൽ തിരികെ പ്രവേശിച്ചതിന് പിന്നാലെയാണ് അറസ്റ്റ്

ഇടുക്കി: കൈക്കൂലി ആരോപണത്തിന് പിന്നാലെ ഇടുക്കി ഡിഎംഒയെ വിജിലൻസ് അറസ്റ്റ് ചെയ്തു. ഡോ. എൽ മനോജാണ് അറസ്റ്റിലായത്. മൂന്നാറിലെ ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ 75000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്.

Advertisment

കൈക്കൂലി ആരോപണത്തിന് പിന്നാലെ മനോജിനെ ആരോഗ്യവകുപ്പ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് സസ്പെൻഷന് ഡോ. എൽ മനോജ് സ്റ്റേ വാങ്ങിയിരുന്നു. ആരോപണത്തിൽ വേണ്ടത്ര അന്വേഷണം നടത്താതെയാണ് നടപടിയെന്നും ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു.

സസ്പെൻഷൻ പിൻവലിച്ച് ഇന്ന് സർവീസിൽ തിരികെ പ്രവേശിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. കൈക്കൂലി പണം ഡിഎംഒയുടെ ഡ്രൈവറുടെ ഗൂഗിൾ പേ അക്കൗണ്ട് വഴിയാണ് സ്വീകരിച്ചതെന്നാണ് കണ്ടെത്തൽ. ഇതോടെ ഡ്രൈവർ രാഹുൽ രാജിനെയും വിജിലൻസ് കസ്റ്റഡിയിലെടുത്തു. മനോജിനെതിരായ പരാതിയിൽ അന്വേഷണം നടത്തി 15 ദിവസത്തിനകം ആരോഗ്യ വകുപ്പ് ഡയറക്ടർ റിപ്പോർട്ട് നൽകണമെന്ന് നിർദേശമുണ്ടായിരുന്നു.

Read More

Doctor Arrest

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: