scorecardresearch

ലഹരിക്കേസ്:ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലിൽ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലിൽ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു

author-image
WebDesk
New Update
Sreenath Bhasi, Prayaga Martin

ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

കൊച്ചി: ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവർക്ക് നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് അന്വേഷണ സംഘം നോട്ടീസ് നൽകിയത്.പ്രയാഗ മരട് പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് നിർദേശം. മരട് പൊലീസ് സ്റ്റേഷനിൽവെച്ചുതന്നെയോ എറണാകുളം എസിപിയുടെ ഓഫീസിലോ ആവും ചോദ്യംചെയ്യുക.

Advertisment

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലിൽ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിരുന്നു. കേസിൽ ഓം പ്രകാശ് ഉൾപ്പെടെ മൂന്നുപേരാണ് അറസ്റ്റിലായിട്ടുള്ളത്. ഓംപ്രകാശ് താമസിച്ചിരുന്ന ആഡംബര ഹോട്ടൽ മുറിയിൽ ഇന്നലെയാണ് ഫോറൻസിക് പരിശോധന നടത്തിയിരുന്നത്. ഇവിടെ ലഹരി സാന്നിധ്യം കണ്ടെത്തിയിരുന്നു.

പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഹോട്ടൽ മുറിയിൽ എത്തിയത് ലഹരി പാർട്ടിയിൽ പങ്കെടുക്കാൻ ആണെന്ന വിവരമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. താരങ്ങളെ ഹോട്ടൽ മുറിയിൽ എത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിട്ടുണ്ട്.

Read More

Malayalam Film Industry Drugs

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: