scorecardresearch

താമരശേരി ഷഹബാസ് കൊലക്കേസ്: പ്രതികളായ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് അനുമതി

പ്രതികളെ പ്ലസ്‌വണ്‍ പ്രവേശനം നേടാന്‍ ഒരു ദിവസത്തേക്ക് വിട്ടയക്കാന്‍ ഹൈക്കോടതി നിര്‍ദേശം നൽകി

പ്രതികളെ പ്ലസ്‌വണ്‍ പ്രവേശനം നേടാന്‍ ഒരു ദിവസത്തേക്ക് വിട്ടയക്കാന്‍ ഹൈക്കോടതി നിര്‍ദേശം നൽകി

author-image
WebDesk
New Update
Thamarassery Student Death, Shahabas

ഫയൽ ഫൊട്ടോ

കൊച്ചി: താമരശേരി ഷഹബാസ് കൊലക്കേസിൽ പ്രതികൾക്ക് തുടർ പഠനത്തിന് അനുമതി. പ്ലസ്‌വണ്‍ പ്രവേശനം നേടാന്‍ പ്രതികളെ ഒരു ദിവസത്തേക്ക് വിട്ടയക്കണമെന്ന് കോഴിക്കോട് ഒബ്സർവേഷൻ ഹോമിനു ഹൈക്കോടതി നിര്‍ദേശം നൽകി. വിദ്യാർത്ഥികളായ ആറു പ്രതികൾക്കാണ് തുടർ പഠനത്തിന് അനുമതി നൽകിയത്.

Advertisment

വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് താമരശേരി പൊലീസിനോട് കോടതി നിർദേശിച്ചു. പ്ലസ്‌വണ്‍ പ്രവേശന അനുമതി തേടി വിദ്യാർത്ഥികൾ സമർപ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ഒബ്സർവേഷൻ‍ ഹോമിലായതിനാല്‍ പ്ലസ്‌വൺ പ്രവേശനത്തിനോ മറ്റുനടപടികള്‍ സ്വീകരിക്കുന്നതിനോ കഴിയില്ലെന്നായിരുന്നു പ്രതികൾ കോടതിയെ അറിയിച്ചത്.

Also Read: ഇടതു കണ്ണിന്റെ കുത്തിവയ്പ് വലതു കണ്ണിന്; ഡോക്ടർക്ക് സസ്‌പെൻഷൻ, സംഭവം തിരുവനന്തപുരത്ത്

താമരശേരി എം.ജെ ഹയർ സെക്കൻഡറി സ്‌കൂളിലെയും വട്ടോളി ജിവിഎച്ച്എസ്എസിലെയും വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിനിടെ മാർച്ച് 1 നായിരുന്നു ഷഹബാസിന് ജീവൻ നഷ്ടപ്പെട്ടത്. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ഷഹബാസിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

Advertisment

Also Read:ഷുഹൈബ് വധക്കേസ്; വിചാരണ നിർത്തി വെയ്ക്കാൻ ഹൈക്കോടതി നിർദേശം

പ്രായപൂർത്തിയാകാത്ത ആറു വിദ്യാർത്ഥികളെ പ്രതിചേർത്താണ് കേസിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഒബ്സർവേഷൻ ഹോമിൽ കഴിയുന്ന ആറു പ്രതികളുടെയും ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. 

Read More

Kozhikode Murder Case

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: