scorecardresearch

ഷുഹൈബ് വധക്കേസ്; വിചാരണ നിർത്തി വെയ്ക്കാൻ ഹൈക്കോടതി നിർദേശം

ഷുഹൈബിന്റെ കുടുംബത്തിൻ്റെ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം നൽകിയത്

ഷുഹൈബിന്റെ കുടുംബത്തിൻ്റെ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം നൽകിയത്

author-image
WebDesk
New Update
Kerala News Live, Kerala News in Malayalam Live

ഫയൽ ഫൊട്ടോ

കൊച്ചി: മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതുവരെ വിചാരണ നിർത്തി വെയ്ക്കാൻ ഹൈക്കോടതി നിർദേശം. പ്രോസിക്യൂട്ടർ നിയമനത്തിൽ ഒന്നര മാസത്തിനകം സർക്കാർ തീരുമാനമെടുക്കണം. ഷുഹൈബിന്റെ കുടുംബത്തിൻ്റെ ഹര്‍ജിയിലാണ് ഹൈകോടതിയുടെ നിര്‍ദേശം.

Advertisment

സിപിഎം പ്രവർത്തകർ പ്രതികളായ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ വയ്ക്കണമെന്ന ആവശ്യം നീണ്ടുപോയതിനെ തുടർന്നാണ് കുടുംബം കോടതിയെ സമീപിച്ചത്. സിബിഐ അന്വേഷിക്കുന്ന കേസിൻ്റെ വിചാരണ തലശേരി സെഷൻസ് കോടതിയിലാണ്. 

Also Read: തിരഞ്ഞെടുപ്പ് പോരിനിടെ അൻവറിന് ഹൈക്കോടതിയുടെ നോട്ടീസ്

യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ആയിരുന്ന എടയന്നൂര്‍ സ്‌കൂള്‍പറമ്പത്ത് ഹൗസില്‍ ഷുഹൈബ് (30) 2018 ഫെബ്രുവരി പന്ത്രണ്ടിനു രാത്രിയാണു കൊല്ലപ്പെട്ടത്. പതിനൊന്നരയോടെ സുഹൃത്തിന്റെ തട്ടുകടയില്‍ ചായകുടിച്ചിരിക്കെ, കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞു ഭീതിപരത്തിയശേഷം വെട്ടുകയായിരുന്നു എന്നാണ് വിവരം. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

Read More

നേതാക്കൾ കാട്ടിക്കൂട്ടിയ പലതിന്റെയും തെളിവുകൾ കൈയിലുണ്ട്, വേണ്ടിവന്നാൽ ടിവി വച്ച് കാണിക്കും: പി.വി.അൻവർ

Advertisment
Murder Case Shuhaib

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: