scorecardresearch

ഇടതു കണ്ണിന്റെ കുത്തിവയ്പ് വലതു കണ്ണിന്; ഡോക്ടർക്ക് സസ്‌പെൻഷൻ, സംഭവം തിരുവനന്തപുരത്ത്

ബിമാപള്ളി സ്വദേശിനി കഴിഞ്ഞയാഴ്ചയാണ് തിരുവന്തപുരം കണ്ണാശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. കാഴ്ച മങ്ങിയതോടെയാണ് ഇവർ സർക്കാർ ആശുപത്രിയിൽ എത്തിയത്

ബിമാപള്ളി സ്വദേശിനി കഴിഞ്ഞയാഴ്ചയാണ് തിരുവന്തപുരം കണ്ണാശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. കാഴ്ച മങ്ങിയതോടെയാണ് ഇവർ സർക്കാർ ആശുപത്രിയിൽ എത്തിയത്

author-image
WebDesk
New Update
eye hospital

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഇടതുകണ്ണിന് നൽകേണ്ട കുത്തിവെയ്പ്പ് വലതുകണ്ണിന് നൽകിയ സംഭവത്തിൽ ഡോക്ടർക്ക് സസ്‌പെൻഷൻ. തിരുവനന്തപുരം സർക്കാർ കണ്ണാശുപത്രിയിലാണ് സംഭവം. ഇടതുകണ്ണിൽ നീർക്കെട്ടിനെ തുടർന്ന് ചികിത്സയ്‌ക്കെത്തിയ 58-കാരിയുടെ വലതുകണ്ണിനാണ് ഡോക്ടർ കുത്തിയ്പ് നടത്തിയത്. അസിസ്റ്റന്റ് പ്രൊഫസർ എസ്എസ് സുജീഷിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.

Also Read:ഷുഹൈബ് വധക്കേസ്; വിചാരണ നിർത്തി വെയ്ക്കാൻ ഹൈക്കോടതി നിർദേശം

Advertisment

ബിമാപള്ളി സ്വദേശിനി കഴിഞ്ഞയാഴ്ചയാണ് തിരുവന്തപുരം കണ്ണാശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. കാഴ്ച മങ്ങിയതോടെയാണ് ഇവർ സർക്കാർ ആശുപത്രിയിൽ എത്തിയത്. എന്നാൽ ചികിത്സയ്ക്കിടെ കണ്ണിൽ നീർക്കെട്ട് ഉണ്ടാകുന്ന അസുഖമാണെന്ന് ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് ഇടതുകണ്ണിന് കുത്തിവയ്പിന് നിർദേശിക്കുകയായിരുന്നു.

Also Read:തിരഞ്ഞെടുപ്പ് പോരിനിടെ അൻവറിന് ഹൈക്കോടതിയുടെ നോട്ടീസ്

എന്നാൽ ഡോക്ടർ ഇടതുകണ്ണിന് പകരം വലതുകണ്ണിനാണ് കുത്തിവയ്പ് നടത്തിയത്. കണ്ണുമാറിയാണ് ചികിത്സിച്ചതെന്ന അറിഞ്ഞതോടെ സ്ത്രീയുടെ മകൻ ഡോക്ടർക്കെതിരെ പരാതി നൽകി. തുടർന്നാണ് ഡോക്ടറെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള നടപടി. ചികിത്സാ പിഴവ് ചോദ്യം ചെയ്തപ്പോൾ വലതുകണ്ണിനും നീർക്കെട്ട് ഉണ്ടെന്ന് പറഞ്ഞ് ഡോക്ടർ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെന്ന് മകൻ പറഞ്ഞു. 

Also Read:നിലമ്പൂരിൽ പി.വി.അന്‍വർ സ്വതന്ത്രൻ; തൃണമൂല്‍ സ്ഥാനാര്‍ഥിയായുള്ള പത്രിക തള്ളി

Advertisment

കുത്തിവയ്പ് എടുത്തതിനെ തുടർന്ന് കണ്ണിന് കാര്യമായ പ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ് ആശുപത്രിയിലെ മറ്റ് ഡോക്ടർമാർ പറഞ്ഞതെന്ന് മകൻ മാധ്യമങ്ങളോട് പറഞ്ഞു. ഈ ആശുപത്രിയിൽ തന്നെയാണ് ചികിത്സ തുടരുന്നത്. തുടർ ചികിത്സ വേറെ എവിടെയെങ്കിലും വേണോ എന്നകാര്യം തീരുമാനിച്ചിട്ടില്ലെന്നും മകൻ പറഞ്ഞു.

Read More

മഴ മുന്നറിയിപ്പിൽ മാറ്റം; മധ്യ കേരളത്തിൽ വ്യാപക മഴ

Thiruvananthapuram Hospital

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: