scorecardresearch

വിഷയങ്ങൾ വളച്ചൊടിച്ചാൽ മാധ്യമങ്ങൾക്ക് മുന്നിൽ വരില്ലെന്ന് സുരേഷ് ഗോപി

കലാകാരനായി പോലും മാധ്യമങ്ങൾക്ക് മുന്നിൽ വരില്ലെന്നും മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട് കേന്ദ്ര സഹമന്ത്രി പറഞ്ഞു

കലാകാരനായി പോലും മാധ്യമങ്ങൾക്ക് മുന്നിൽ വരില്ലെന്നും മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട് കേന്ദ്ര സഹമന്ത്രി പറഞ്ഞു

author-image
WebDesk
New Update
Suresh Gopi

മാധ്യമങ്ങൾ നടത്തുന്ന ഇത്തരം തെറ്റായ പ്രചരണങ്ങൾ മുഖവിലക്കെടുക്കില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കളായ ഇന്ദിരാഗാന്ധിയേയും കെ.കരുണാകരനേയും കുറിച്ച് താൻ കഴിഞ്ഞ ദിവസം നടത്തിയ പരാമർശങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തന്റെ പരാമർശങ്ങൾ ഒരു പിഴവും സംഭവിച്ചിട്ടില്ല. കരുണാകരൻ കോൺഗ്രസിന്‍റെ  പിതാവും കോൺഗ്രസിന്‍റെ മാതാവ് ഇന്ദിരാഗാന്ധിയെന്നുമാണ് പറഞ്ഞതെന്നും അതിനെ തെറ്റായ തരത്തിൽ മാധ്യമങ്ങൾ വളച്ചൊടിക്കുകയാണ് ചെയ്തതെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര സഹമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം തിരുവനന്തപുരത്ത് ബിജെപി നേതൃത്വം നൽകിയ സ്വീകരണ പരിപാടിക്ക് ശേഷമുള്ള പ്രതികരണത്തിലാണ് അദ്ദേഹം മാധ്യമങ്ങളെ വിമർശിച്ചത്. 

Advertisment

മാധ്യമങ്ങൾ നടത്തുന്ന ഇത്തരം തെറ്റായ പ്രചരണങ്ങൾ മുഖവിലക്കെടുക്കില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. എന്നാൽ മാധ്യമങ്ങളെ വിലക്കിയിട്ടില്ല. പക്ഷേ ഇത്തരത്തിലെങ്കിൽ മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കും. കലാകാരനായി പോലും മാധ്യമങ്ങൾക്ക് മുന്നിൽ വരില്ലെന്നും കേന്ദ്ര സഹമന്ത്രി മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട് പറഞ്ഞു. 

തൃശ്ശൂരിലെ മുരളീ മന്ദിരത്തില്‍ കരുണാകരന്‍റെയും കല്യാണിക്കുട്ടിയമ്മയുടെ സ്മൃതി മണ്ഡലപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമായിരുന്നു തനിക്ക് മാതൃകകളായവരെപ്പറ്റിയുള്ള സുരേഷ്ഗോപിയുടെ പരാമർശങ്ങൾ. പരാമർശങ്ങൾ കോൺഗ്രസ് നേതാക്കളെ പുകഴ്ത്തുന്ന രീതിയിലുള്ളതാണ് എന്നതടക്കമുള്ള ചർച്ചകൾ പല കോണിലും സജീവമായതോടെയാണ് വിഷയത്തിൽ മാധ്യമങ്ങളെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് സുരേഷ് ഗോപി രംഗത്തെത്തിയിരിക്കുന്നത്.  

തൃശ്ശൂരിലെ ജനത ബിജെപിക്ക് നൽകിയ തങ്കകിരീടമാണ് തന്റെ വിജയമെന്ന് സ്വീകരണ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സുരേഷ് ഗോപി പറഞ്ഞു. ഒന്നര വർഷം തൃശ്ശൂർ കേന്ദ്രീകരിച്ച് നടത്തിയ കഠിനാധ്വാനത്തിന്‍റെ  ഫലമാണ് ഇപ്പോഴത്തെ വിജയം. താൻ തൃശ്ശൂരിലെ എംപിയായി മാത്രം ഒതുങ്ങില്ല. കേരളത്തിന്‍റെ  മുഴുവൻ ജനതയേയും പരിഗണിക്കുന്ന എംപിയായി പ്രവർത്തിക്കും.തമിഴ്നാട്ടിലും ശ്രദ്ധ കേന്ദ്രീകരിക്കും അവർക്ക് വേണ്ടി കൂടിയാകും പ്രവർത്തനങ്ങളെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Advertisment

Read More

Suresh Gopi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: