/indian-express-malayalam/media/media_files/d9QtjQtRJfTUAwecREy4.jpg)
സുരേഷ് ഗോപി
പത്തനംതിട്ട: കേരളത്തിലെ 25 വർഷത്തെ പെട്രോൾ പമ്പ് എൻഒസികൾ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിവാദ എൻഒസിയിൽ അന്വേഷണം നടക്കുകയാണ്. പത്തനംതിട്ട മലയാലപ്പുഴയിൽ അന്തരിച്ച എഡിഎം നവീൻബാബുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ഒഫീഷ്യലായ കാര്യങ്ങൾ ആദ്യത്തെ ദിവസം തന്നെ നീക്കിത്തുടങ്ങിയിട്ടുണ്ട്. അതിന്റെ പരിണിതഫലം രണ്ടു മൂന്നു ദിവസത്തിനുള്ളിൽ, അല്ലെങ്കിൽ ഒരാഴ്ചയ്ക്കുള്ളിലുണ്ടാകും. അതേക്കുറിച്ച് മാധ്യമങ്ങളോട് പറയാനാവില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
"ഈ വിഷയത്തിൽ മാസ് പെറ്റീഷൻ നൽകിയിരുന്നോ എന്നത് തനിക്ക് അറിയില്ല. തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. പരിശോധിക്കാം. പെട്രോളിയം മിനിസ്ട്രിയുടെ ഒരു പോളിസിയുണ്ട്. അത് ലംഘിച്ച് എന്തു നടപടിയുണ്ടായാലും, അതിൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും കർശനമായ നടപടിയുണ്ടാകും"- സുരേഷ് ഗോപി വ്യക്തമാക്കി.
"നവീന്റെ കുടുംബത്തെ ആശ്വസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എത്തിയത്. അവർ ഒന്നും ഇങ്ങോട്ട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. എന്റെ വരവ് ആശ്വാസമായി എന്നാണ് പറഞ്ഞത്. നവീൻബാബുവിന്റെ മരണത്തിൽ, നിങ്ങളെല്ലാം സംശയിക്കുന്നപോലെ ഞാനും സംശയിക്കുന്നു. കോടതിക്ക് ഇതിൽ ഫൈനൽ സേയുണ്ട്. കോടതി അത് ഉചിതമായി പറയുമെന്നാണ് വിചാരിക്കുന്നത്"-സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
Read More
- പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പം; പൂർണ പിന്തുണയെന്ന് എം.വി ഗോവിന്ദൻ
- കെഎസ്ആര്‍ടിസി ബസിൽ വൻ കവര്‍ച്ച; നഷ്ടപ്പെട്ടത് ഒന്നര കിലോ സ്വർണം
- ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം; സ്ത്രീകൾ ഉൾപ്പെടുന്ന സംഘം പിടിയിൽ
- പാലക്കാട് സി. കൃഷ്ണകുമാർ, വയനാട് നവ്യ ഹരിദാസ്, ചേലക്കരയിൽ കെ. ബാലകൃഷ്ണൻ; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
- കൊച്ചിയിൽ വിമാനത്തിനു ബോംബ് ഭീഷണി; യാത്രക്കാരെ ദേഹപരിശോധന നടത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us