/indian-express-malayalam/media/media_files/y1sZHMfTDSaBlpTJvNc5.jpg)
കള്ളനെ പിടിക്കാൻ കള്ളനെ എങ്ങനെ നിയമിക്കുമെന്ന് സുരേഷ് ഗോപി ചോദിച്ചു
തൃശ്ശൂർ: പൂരംകലക്കിയത് യാദൃശ്ചികം എന്ന് പറയാനാവില്ലെന്നും, രാഷ്ട്രീയ ലക്ഷ്യത്തോടെആസൂത്രിത ഗൂഢാലോചന നടന്നുവെന്നും ആവർത്തിച്ച് സിപിഐ നേതാവ് വിഎസ് സുനിൽകുമാർ. "അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്. നാല് മാസത്തിന് ശേഷം അന്വേഷണമില്ലെന്ന മറുപടി ഞെട്ടിക്കുന്നതാണ്.മുഖ്യമന്ത്രിക്ക് കത്ത് നൽകിയത് സർക്കാരിൻറെ ഭാഗത്തു ഏതെങ്കിലും ഉണ്ടെങ്കിൽ അത് വേഗത്തിൽ ആവട്ടെ എന്ന് കരുതിയാണ്. അന്വേഷണമേ ഉണ്ടായിട്ടില്ല എന്ന റിപ്പോർട്ട് അംഗീകരിക്കാൻ ആവില്ല.പോലീസ് ആസ്ഥാനത്തുനിന്ന് കൊടുത്ത മറുപടി ഞെട്ടൽ ഉണ്ടാക്കുന്നതാണ്. ജനങ്ങളെ വിഡ്ഢിയാക്കുന്ന മറുപടിയാണിത്.പൂരം കലക്കയതിനു പിന്നിൽ ആരൊക്കെയന്നറിയാൻ ചീഫ് സെക്രട്ടരിക്കും ഡിജിപിക്കും വിവരാവകാശ അപേക്ഷ നൽകും"- അദ്ദേഹം പറഞ്ഞു.
"യാതൊരു തരത്തിലുള്ള മറുപടിയുമില്ലാതെ നീട്ടി കൊണ്ടുപോകാൻ ആണെങ്കിൽ തനിക്കറിയുന്ന കാര്യങ്ങൾ ജനങ്ങളോട് തുറന്നു പറയും.ആർക്കാണ് പങ്ക് എന്നുള്ളത് അടക്കം പുറത്തുവരണം. സിസിടിവി ദൃശ്യങ്ങൾ അടക്കം അവിടെയുണ്ട്.പൂരപ്പറമ്പിൽ എം ആർ അജിത് കുമാറിൻറെ സാന്നിധ്യം കണ്ടില്ല".
"മൂന്ന് ഐപിഎസ് ഓഫീസർമാരെ കണ്ടു. പൂരം നിർത്തിവക്കാൻ പറഞ്ഞത് പോലീസ് പറഞ്ഞിട്ടില്ല.കൊച്ചിൻ ദേവസ്വം ബോർഡോ കളക്ടറേ അല്ല പൂരം നിർത്തിവെക്കാൻ പറഞ്ഞത്.മേളം പകുതി വച്ച് നിർത്താൻ പറഞ്ഞതാരാണ്.വെടിക്കെട്ട് നടത്തില്ല എന്ന് പ്രഖ്യാപിച്ചത് ആരാണ്.എന്തടിസ്ഥാനത്തിലാണ് ഇവയെല്ലാം നിർത്തിവെക്കാൻ പറഞ്ഞത്.അതിനു കാരണക്കാരായ ആൾക്കാർ ആരൊക്കെയാണ് എന്ന് അറിയണം"-സുനിൽ കുമാർ പറഞ്ഞു
അതേസമയം, തൃശൂർ പൂരത്തിനിടയിലെ പൊലീസ് നടപടികളെക്കുറിച്ചുള്ള അന്വേഷണം അടുത്ത പൂരം വരെ നീട്ടരുതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
"കള്ളനെ പിടിക്കാൻ കളളനെ എങ്ങനെയാണ് നിയമിക്കുന്നത്. ഒരു കള്ളന് നേരെ കംപ്ലെയ്ന്റ് വന്നു. കള്ളൻമാരുടെ കൂട്ടത്തിൽ മികച്ച കള്ളനെ എങ്ങനെയാണ് ഇത് ഏൽപ്പിക്കുന്നത്. ഞാൻ കാക്കിയെ റെഫർ ചെയ്തതല്ല. പൊലീസിന് നേരെ ഒരു കംപ്ലെയ്ന്റ് ഉണ്ടെങ്കിൽ ചട്ടക്കൂടിനകത്തുനിന്നുകൊണ്ട് നിലവിൽ പ്രവർത്തിക്കുന്ന ഒരു ജസ്റ്റിസിനെയോ, അതല്ല ഒരു റിട്ടയേർഡ് ജസ്റ്റിസിനെ കൊണ്ട് പറ്റൂ എന്നുണ്ടെങ്കിൽ അങ്ങനെ ചെയ്യണം. സമയബന്ധിതമായി, അടുത്ത പൂരം വരെ ഒന്നും പോകരുത്. ജോലി ഏൽപ്പിച്ചാൽ രണ്ടോ മൂന്നോ മാസം കൊണ്ട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. ആ സത്യം മൂടിവെക്കപ്പെടില്ല എന്ന നിലയിലുള്ള അന്വേഷണം വേണം" - സുരേഷ് ഗോപി പറഞ്ഞു.
Read More
- പൾസർ സുനി പുറത്തേക്ക്; കർശന വ്യവസ്ഥകളോട് ജാമ്യം
- ഷിരൂരിൽ അർജുനായി തിരച്ചിൽ ഇന്ന് പുനരാരംഭിക്കും
- എഡിജിപി എംആർ അജിത് കുമാർ, എസ്പി സുജിത് ദാസ് എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണം
- "എല്ലാം വഴിയെ മനസ്സിലാകും" : ജയസൂര്യ അമേരിക്കയിൽ നിന്ന് തിരിച്ചെത്തി
- മലപ്പുറത്ത് ഏഴ് പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് വീണാ ജോർജ്
- എം പോക്സ്; മലപ്പുറം സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ 23 പേർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.