scorecardresearch

പൾസർ സുനി പുറത്തേക്ക്; കർശന വ്യവസ്ഥകളോടെ ജാമ്യം

സുപ്രീം കോടതിയാണ് ജാമ്യം പ്രതിക്ക് അനുവദിച്ചതെന്നും ജാമ്യവ്യവസ്ഥകൾ നിശ്ചയിക്കുക മാത്രമാണ് വിചാരണ കോടതിയുടെ അധികാരമെന്നും വിചാരണ കോടതി പറഞ്ഞു

സുപ്രീം കോടതിയാണ് ജാമ്യം പ്രതിക്ക് അനുവദിച്ചതെന്നും ജാമ്യവ്യവസ്ഥകൾ നിശ്ചയിക്കുക മാത്രമാണ് വിചാരണ കോടതിയുടെ അധികാരമെന്നും വിചാരണ കോടതി പറഞ്ഞു

author-image
WebDesk
New Update
നടിയെ തട്ടിക്കൊണ്ടു പോയതിനു പിന്നിൽ ക്വട്ടേഷനല്ലെന്ന് സുനി മൊഴി നൽകിയതായി റിപ്പോർട്ട്

പൾസർ സുനി (ഫയൽ ചിത്രം)

കൊച്ചി: നടിയെ ആക്രമിച്ച് കേസിൽ പൾസർ സുനിയ്ക്ക് കർശന വ്യവസ്ഥകളോട് ജാമ്യം അനുവദിച്ചു. മൊബൈൽ ഫോൺ ഉപയോഗത്തിലടക്കം കർശന നിയന്ത്രണങ്ങളാണ് കോടതി മുന്നോട്ട് വെച്ചത്. ഒന്നിൽകൂടതൽ സിം ഉപയോഗിക്കരുത്, ഫോൺ വിവരം കോടതിക്ക് കൈമാറണം, എറണാകുളം ജില്ല വിടാൻ പാടില്ല, മാധ്യമങ്ങളോട് സംസാരിക്കരുത് തുടങ്ങിയവയാണ് കർശന ജാമ്യവ്യവസ്ഥകൾ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 

Advertisment

നേരത്തെ, ജാമ്യാപേക്ഷയിൽ വാദം കേൾക്കുമ്പോൾ ഇരയുടെ സ്വകാര്യതയും സുരക്ഷയും പ്രധാനമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചതെന്നും ജാമ്യവ്യവസ്ഥകൾ നിശ്ചയിക്കുക മാത്രമാണ് വിചാരണ കോടതിയുടെ അധികാരമെന്നും കോടതി പറഞ്ഞു. സുനിയുടെ ജീവന് ഭീഷണിയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചപ്പോൾ പൗരന് സുരക്ഷയൊരുക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണെന്ന് കോടതി പറഞ്ഞു. 

പുറത്തിറങ്ങുന്നത് ഏഴര വർഷത്തിന് ശേഷം

2017 ഫെബ്രുവരി 23 മുതൽ സുനി ജയിലിലാണ്. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. വിചാരണ കോടതികളുടെ നടപടികളെ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് സുപ്രീം കോടതി ജാമ്യമനുവദിച്ചത്. കഴിഞ്ഞ ഏഴര വർഷമായി പൾസർ സുനി ജയിലിൽ കഴിയുകയാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസിലെ വിചാരണ ഇപ്പോഴൊന്നും തീരാൻ സാധ്യതയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

പൾസർ സുനിയെ ഒരാഴ്ചക്കകം വിചാരണക്കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടാനാണ് കോടതി നിർദേശിച്ചത്. ജാമ്യ വ്യവസ്ഥ എന്താണ് എന്നത് വിചാരണക്കോടതിക്ക് തീരുമാനിക്കെമെന്നും കടുത്ത ജാമ്യവ്യവസ്ഥ വേണമെന്ന ആവശ്യം സംസ്ഥാന സർക്കാരിന് വിചാരണക്കോടതിക്ക് മുമ്പിൽ ഉന്നയിക്കാമെന്നും നേരത്തെ സുപ്രീം കോടതി അറിയിച്ചിരുന്നു. 

Advertisment

കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ ഏഴ് മാസങ്ങളിലായി 87 ദിവസം ദിലീപിന്റെ അഭിഭാഷകൻ വിസ്തരിച്ചതായി സംസ്ഥാന സർക്കാർ നേരത്തെ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിലും വിചാരണ കോടതിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. എങ്ങനെയാണ് ഒരു അന്വേഷണ ഉദ്യോഗസ്ഥനെ, കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ അഭിഭാഷകന് ഇത്രയും കാലം വിചാരണ ചെയ്യാൻ വിചാരണ കോടതി അനുവദിച്ചതെന്ന് സുപ്രീംകോടതി ചോദിച്ചു.

അന്വേഷണ ഉദ്യോഗസ്ഥനെ ഇത്രയും നീണ്ട കാലയളവിൽ വിസ്തരിച്ചപ്പോൾ പ്രോസിക്യൂഷനും എതിർത്തൊന്നും പറഞ്ഞില്ലെന്ന് പൾസർ സുനിയുടെ അഭിഭാഷകനും സുപ്രീം കോടതിയിയെ അറിയിച്ചിരുന്നു. അപ്പോൾ സംസ്ഥാന സർക്കാരിനെയും പ്രോസിക്യൂഷനെയും സുപ്രീംകോടതി വിമർശിച്ചു. എന്തുകൊണ്ടാണ് ഇത്രയും നാൾ നീണ്ട വിസ്താരത്തെ എതിർക്കാതിരുന്നതെന്ന് കോടതി ചോദിച്ചു. 

വിചാരണ അനന്തമായി നീളുകയാണെന്നും, കേസിലെ മറ്റു പ്രതികളെല്ലാം ജാമ്യത്തിലാണെന്നും പൾസർ സുനിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയത് അംഗീകരിച്ചാണ്  സുപ്രീംകോടതി, സുനിക്ക് ജാമ്യം അനുവദിച്ചത്.  നിലവിൽ എറണാകുളം സബ് ജയിലിലാണ് സുനി.നേരത്തെ, പലതവണ ജാമ്യം തേടി പൾസർ സുനി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ നിരസിച്ചിരുന്നു.

Read More

Pulsar Suni Bail

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: