/indian-express-malayalam/media/media_files/2025/07/17/mithun1-2025-07-17-11-32-34.jpg)
ഷോക്കേറ്റ് മരിച്ച മിഥുൻ
Kollam Student Death: കൊല്ലം: കൊല്ലത്ത് സ്‌കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്തു. സ്കൂൾ മാനേജരാണ് പ്രധാനാധ്യാപികയ്ക്കെതിരെ നടപടി സ്വീകരിച്ചത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് കണ്ടെത്തിയാണ് നടപടി.
Also Read:ആരുടെ അനാസ്ഥയാണെന്ന് അറിയില്ല, എനിക്കെന്റെ മകനെ നഷ്ടപ്പെട്ടു: കരച്ചിലടക്കാനാവാതെ മിഥുന്റെ അച്ഛൻ
സംഭവത്തിൽ വിട്ടുവീഴ്ചയില്ലാതെ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സ്കൂളിലെത്തി അപകടസ്ഥം സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ധനമന്ത്രി കെ. എൻ. ബാലഗോപാലും അപകടസ്ഥലം സന്ദർശിച്ചു. മന്ത്രിമാർ മിഥുന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു.
Also Read:വിദ്യാർഥിയുടെ മരണം; അടിയന്തര അന്വേഷണത്തിന് നിർദേശം: വിഭ്യാഭ്യാസ മന്ത്രി കൊല്ലത്തേക്ക്
അതേസമയം, പൊലീസ് ഇന്ന് സ്‌കൂൾ അധികൃതരുടെ മൊഴിയെടുക്കും. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. സ്‌കൂളിൽ വീണ്ടും പരിശോധന നടത്തും. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് അന്വേഷണം. സംസ്ഥാന ബാലാവകാശ കമ്മീഷനും ശിശുക്ഷേമ സമിതിയും സ്‌കൂളിൽ പരിശോധന നടത്തും. ശിശുക്ഷേമ സമിതി ഇന്ന് വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് നൽകും.
Also Read:കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു
വ്യാഴാഴ്ച രാവിലെ സ്‌കൂളിൽ കളിക്കുന്നതിനിടയിലാണ് കൊല്ലം തേവലക്കര ബോയ്സ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുന് ഷോക്കേൽക്കുന്നത്. സ്‌കൂളിലെ സൈക്കിൾ ഷെഡിന്റെ ഷീറ്റ് മേൽക്കൂരയ്ക്ക് മുകളിൽ വീണ ചെരിപ്പ് എടുക്കാൻ ശ്രമിക്കുമ്പോഴാണ് മിഥുന് ഷോക്കേറ്റത്. കുട്ടി ഷീറ്റിന് മുകളിലേക്ക് കയറിയപ്പോൾ, താഴ്ന്നു കിടന്നിരുന്ന കെ.എസ.്ഇ.ബി ലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മറ്റു കുട്ടികളാരോ ആണ് ചെരിപ്പ് എറിഞ്ഞതെന്നും പറയപ്പെടുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു, എബിവിപി, ഫ്രറ്റേണിറ്റി എന്നീ സംഘടനകൾ ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മിഥുന്റെ മരണത്തിന്റെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ തേവലക്കര സ്‌കൂളിന് ഇന്ന് അവധിയാണ്. ബാലവകാശ കമ്മീഷൻ സ്‌കൂളിൽ എത്തി പരിശോധന നടത്തും. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണവും തുടരുകയാണ്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു.
Read More
ഇന്ന് അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ അവധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.