/indian-express-malayalam/media/media_files/2025/09/29/mohanlal-tribute-2025-09-29-19-08-11.jpg)
മോഹൻലാലിന് ആദരവുമായി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ച മോഹൻലാലിനെ ആദരിക്കാൻ സംസ്ഥാന സർക്കാർ. ശനിയാഴ്ച വൈകിട്ട് അഞ്ചിന് തിരുവന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയുടെ പേര് മന്ത്രി സജി ചെറിയാൻ പുറത്തുവിട്ടു. 'വാനോളം മലയാളം ലാൽസലാം' എന്നാണ് പരിപാടിയുടെ പേര്. കരൂർ അപകടത്തിന്റെ പശ്ചാത്തലത്തിൽ കർശന ക്രമീകരണങ്ങളോടെ ആകും പരിപാടി.
Also Read:കേരളം പലസ്തീൻ ജനതയ്‌ക്കൊപ്പം: പലസ്തീൻ അംബാസിഡർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
മുഖ്യമന്ത്രി പിണറായി വിജയനാണ് മോഹൻലാലിനെ ആദരിക്കുന്നത്. പരിപാടിയുടെ പേരിലെ ലാൽസലാം വിവാദമാക്കേണ്ടെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പരിപാടിക്ക് രാഷ്ട്രീയമില്ലെന്നും ലാൽ സലാം എന്നു പേരിട്ടത് ലാലിനുള്ള സലാം എന്ന അർഥത്തിലാണെന്നും സജി ചെറിയാൻ പറഞ്ഞു.
100 വർഷം തികയുന്ന മലയാള സിനിമയിൽ മോഹൻലാലിന്റെ അനുപമമായ കലാജീവിതം 50 വർഷത്തിലേക്ക് കടക്കുകയാണ്. കലാമൂല്യത്തിലും വ്യാവസായികമായും മലയാള സിനിമയുടെ വളർച്ചയിൽ മുഖ്യപങ്കുവഹിച്ച മോഹൻലാലിനോട് ഈ നാടിന്റെ അകമഴിഞ്ഞ നന്ദിയും രേഖപ്പെടുത്തുന്ന ചടങ്ങാണിതെന്ന സജി ചെറിയാൻ. സെൻട്രൽ സ്റ്റേഡിയത്തിൽ എത്തുന്ന എല്ലാവർക്കും പരിപാടി കാണാൻ അവസരം ഉണ്ടായിരിക്കും. ചലച്ചിത്ര, രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ പങ്കെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Also Read:ഓപ്പറേഷൻ നുംഖോർ ; ദുൽഖർ സൽമാന്റെ വാഹനം കസ്റ്റംസ് കണ്ടെത്തി
ആദരിക്കൽ ചടങ്ങിന് ശേഷം സംവിധായകൻ ടി.കെ.രാജീവ് കുമാർ അവതരിപ്പിക്കുന്ന രംഗാവിഷ്‌കാരം മോഹൻലാൽ സിനിമകളിലെ നായികമാരും ഗായികമാരും ചേർന്ന് വേദിയിൽ എത്തിക്കും. ഗായികമാരായ സുജാത മോഹൻ, ശ്വേതാ മോഹൻ, സിത്താര, ആര്യ ദയാൽ, മഞ്ജരി, ജ്യോത്സന, മൃദുല വാര്യർ, നിത്യ മാമൻ, സയനോര, രാജലക്ഷ്മി, കൽപ്പന രാഘവേന്ദ്ര, റെമി, ദിശ പ്രകാശ് എന്നിവർ മോഹൻലാൽ സിനിമകളിലെ ഹൃദ്യമായ മെലഡികൾ അവതരിപ്പിക്കും.
Also Read: കൊന്ന് കഷ്ണങ്ങളാക്കി, അസ്ഥികൾ കത്തിച്ചു: ബിന്ദു വധക്കേസിൽ സെബാസ്റ്റ്യന്റെ നിർണായക മൊഴി
ഓരോ ഗാനത്തിനും മുൻപായി മോഹൻലാൽ സിനിമകളിലെ നായികമാരായ ഉർവശി, ശോഭന, മഞ്ജു വാര്യർ, പാർവതി, കാർത്തിക, മീന, നിത്യ മേനൻ, ലിസി, രഞ്ജിനി, രമ്യ കൃഷ്ണൻ, ലക്ഷ്മി ഗോപാലസ്വാമി, ശ്വേതാ മേനോൻ, മാളവിക മോഹൻ എന്നിവർ വേദിയിൽ സംസാരിക്കും. പരിപാടിയുടെ ലോഗോ ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് നൽകി പ്രകാശനം ചെയ്തു.
Read More:തിടുക്കപ്പെട്ടുള്ള വോട്ടർ പട്ടിക പരിഷ്കരണം ദുരുദ്ദേശ്യപരം; പ്രമേയം പാസാക്കി; പിന്തുണച്ച് പ്രതിപക്ഷം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.