scorecardresearch

തിടുക്കപ്പെട്ടുള്ള വോട്ടർ പട്ടിക പരിഷ്കരണം ദുരുദ്ദേശ്യപരം; പ്രമേയം പാസാക്കി; പിന്തുണച്ച് പ്രതിപക്ഷം

രേഖകളില്ലാത്തതിന്റെ പേരിൽ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത് സാർവത്രിക വോട്ടവകാശത്തിന്റെ പൂർണമായ ലംഘനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു

രേഖകളില്ലാത്തതിന്റെ പേരിൽ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത് സാർവത്രിക വോട്ടവകാശത്തിന്റെ പൂർണമായ ലംഘനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു

author-image
WebDesk
New Update
CM Pinarayi Vijayan, Assembly

ഫയൽ ഫൊട്ടോ

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ (എസ്‌ഐആർ) കേരള നിയമസഭയിൽ പ്രമേയം. ഭരണപക്ഷവും പ്രതിപക്ഷവും കൊണ്ടുവന്ന സംയുക്ത പ്രമേയം കേരള നിയമസഭ പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിക്കുകയും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പിന്തുണക്കുകയും ചെയ്തു. തിടുക്കപ്പെട്ട് വോട്ടർപട്ടിക പരിഷ്കരണം നടത്തുന്നത് ദുരുദ്ദേശ്യപരമാണെന്നും സുതാര്യമായി വോട്ടർപട്ടിക പുതുക്കൽ നടത്തണമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. 

Advertisment

കേരളത്തിൽ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണെന്നും അതുകഴിഞ്ഞാൽ ഉടൻ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിടുക്കപ്പെട്ട് വോട്ടർപട്ടിക പരിഷ്കരണം നടത്തുന്നത് ദുരുദ്ദേശ്യപരമാണ്. രേഖകളില്ലാത്തതിന്റെ പേരിൽ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത് സാർവത്രിക വോട്ടവകാശത്തിന്റെ പൂർണമായ ലംഘനമാണ്. 

Also Read: ഐഎസ് റിക്രൂട്ട്‌മെന്റ് കേസ്; അസറുദ്ദീനും ഹിദായത്തുള്ളയ്ക്കും 8 വര്‍ഷം കഠിന തടവ്

ഇത്തരം നടപടികളിൽ നിന്ന് പിന്തിരിഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷൻ സുതാര്യമായി വോട്ടർപട്ടിക പുതുക്കൽ നടത്തണമെന്ന് നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെടുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. എസ്‌ഐആറിനെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയാണ് കേരളം

Advertisment

Also Read: 'രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴും'; അമിത് ഷായ്ക്ക് കത്തു നൽകി കോൺഗ്രസ്; പ്രിന്റുവിന്റെ വീടിനു മുന്നിൽ പ്രതിഷേധം

ദേശീയ പൗരത്വ രജിസ്റ്റർ ( എൻ‌ആർ‌സി ) പരോക്ഷമായി നടപ്പിലാക്കുക എന്നതാണ് എസ്‌ഐ‌ആറിന്റെ ലക്ഷ്യമെന്ന ഗുരുതര ആശങ്ക തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം ഉയർത്തുന്നുണ്ടെന്ന് പ്രമേയത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ബിഹാറിലെ എസ്‌ഐആറുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുമ്പോൾ, ഒരു വർഷത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രക്രിയ വേഗത്തിലാക്കാനുള്ള ശ്രമത്തിന് പിന്നിലെ ഉദ്ദേശ്യം സംശയാസ്പദമാണെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു.

Read More: ശബരിമല സ്വര്‍ണപ്പാളി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി; 1999 മുതലുള്ള വിവരങ്ങളില്‍ അവ്യക്തത

Election Commision Of India Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: