scorecardresearch

ഐഎസ് റിക്രൂട്ട്‌മെന്റ് കേസ്; അസറുദ്ദീനും ഹിദായത്തുള്ളയ്ക്കും 8 വര്‍ഷം കഠിന തടവ്

തമിഴ്‌നാട്ടില്‍ ഐഎസ് രൂപീകരണത്തില്‍ പ്രതികള്‍ പങ്കാളികളാണെന്നും മുസ്ലീം ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് പരിശീലനം നല്‍കിയെന്നും കോടതി കണ്ടെത്തി

തമിഴ്‌നാട്ടില്‍ ഐഎസ് രൂപീകരണത്തില്‍ പ്രതികള്‍ പങ്കാളികളാണെന്നും മുസ്ലീം ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് പരിശീലനം നല്‍കിയെന്നും കോടതി കണ്ടെത്തി

author-image
WebDesk
New Update
nia

ഫയൽ ഫൊട്ടോ

കൊച്ചി: ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ പ്രതികള്‍ക്ക് 8 വര്‍ഷം കഠിന തടവ്. കോയമ്പത്തൂർ സ്വദേശികളായ മുഹമ്മദ് അസറുദ്ദീനെയും ഷെയ്ഖ് ഹിദായത്തുള്ളയെയുമാണ് കൊച്ചി എൻഐഎ കോടതി ശിക്ഷിച്ചത്. ജയിലിൽ കഴിഞ്ഞ കാലാവധി ശിക്ഷയില്‍ നിന്ന് ഇളവ് ചെയ്യും.

Advertisment

തമിഴ്‌നാട്ടില്‍ ഐഎസ് രൂപീകരണത്തില്‍ പ്രതികള്‍ പങ്കാളികളാണെന്നും മുസ്ലീം ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് പരിശീലനം നല്‍കിയെന്നും കോടതി കണ്ടെത്തി. കോയമ്പത്തൂർ ഉക്കടം സ്ഫോടനക്കേസിലും ശ്രീലങ്കന്‍ ഭീകരാക്രമണക്കേസിലും പ്രതികൾക്ക് പങ്കുണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.

Also Read: 'രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴും'; അമിത് ഷായ്ക്ക് കത്തു നൽകി കോൺഗ്രസ്; പ്രിന്റുവിന്റെ വീടിനു മുന്നിൽ പ്രതിഷേധം

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 120ബി (ഗൂഢാലോചന), നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ (യുഎപിഎ) സെക്ഷൻ 38 (ഭീകര സംഘടനയിലെ അംഗത്വം), സെക്ഷൻ 39 (ഭീകര സംഘടനയെ പിന്തുണയ്ക്കൽ) എന്നീ വകുപ്പുകൾ പ്രകാരം പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഈ മൂന്ന് കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചു.

Advertisment

Also Read: ശബരിമല സ്വര്‍ണപ്പാളി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി; 1999 മുതലുള്ള വിവരങ്ങളില്‍ അവ്യക്തത

2019 ലായിരുന്നു അസറുദ്ദീനും ഹിദായത്തുള്ളയ്ക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ദക്ഷിണേന്ത്യയിൽ ഭീകരാക്രമണം നടത്തുന്നതാനായി കേരളത്തിലും തമിഴ്നാട്ടിലും യുവാക്കളെ റിക്രൂട്ട് ചെയ്യുക എന്ന ലക്ഷ്യത്തോടെ, ഇരുവരും ഐഎസിൻ്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് കേസ് എടുക്കുകയായിരുന്നു.

Read More: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; കേരള-കർണാടക തീരത്ത് മത്സ്യബന്ധനത്തിനു വിലക്ക്

Nia Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: