/indian-express-malayalam/media/media_files/2025/09/30/bihar-sir-voter-list-2025-09-30-19-12-40.jpg)
Photograph: (Express Photo by Rahul Sharma)
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്‍കരണത്തിന്റെ (എസ്ഐആർ) ഭാഗമായുള്ള നടപടികൾക്ക് ഇന്നു തുടക്കം. വോട്ടർമാരുടെ വിവര ശേഖരണത്തിനായി ബിഎൽഒമാർ ഇന്നു മുതൽ വീടുകളിലെത്തിത്തുടങ്ങും. വീടുവീടാന്തരമുള്ള കണക്കെടുപ്പ് നവംബർ 4 മുതൽ ഡിസംബർ 4 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്.
ഡിസംബർ 9 നാണ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത്. ഡിസംബർ 9 മുതൽ 2026 ജനുവരി 8 വരെ എതിർപ്പുകളോ പരാതികളോ ഉണ്ടെങ്കിൽ സമർപ്പിക്കാൻ അവസരം ഉണ്ട്. പരാതികളുടെ പരിഹാരവും സ്ഥിരീകരണവും ഡിസംബർ 9 നും ജനുവരി 31 നും ഇടയിൽ നടക്കും. ഫെബ്രുവരി 7 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്. രണ്ടാംഘട്ട എസ്‌ഐആറിനായി ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഒക്ടോബർ 28 മുതൽ ആരംഭിച്ചിരുന്നു.
Also Read: 'അവർ മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ല'; ദേശിയ പുരസ്കാരങ്ങളെ പരിഹസിച്ച് പ്രകാശ് രാജ്
കേരളത്തിനു പുറമേ, ലക്ഷദ്വീപ്, തമിഴ്നാട്, ആൻഡമാൻ നിക്കോബാർ, ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, പുതുച്ചേരി, രാജസ്ഥാൻ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും ഇന്നു മുതൽ രണ്ടാം ഘട്ടത്തിലായി 51 കോടിയോളം വോട്ടർമാരുടെ പട്ടിക പുതുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. ഇതിൽ, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് എസ്‌ഐആർ തുടങ്ങുന്നത്.
Also Read: ശബരിമല സ്വര്‍ണക്കവര്‍ച്ച; മുന്‍കൂര്‍ ജാമ്യം തേടി ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി
വോട്ടർ പട്ടിക പുതുക്കുന്നതിനായുള്ള പ്രക്രിയയാണ് വോട്ടർ പട്ടിക പരിഷ്കരണം. നിയമപ്രകാരം, ഓരോ തിരഞ്ഞെടുപ്പിനും മുമ്പോ അല്ലെങ്കിൽ ആവശ്യാനുസരണമോ വോട്ടർ പട്ടിക പരിഷ്കരിക്കേണ്ടതുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു. വോട്ടർ പട്ടികയിൽ ഉൾപ്പെട്ട മരിച്ച വോട്ടർമാർ, താമസം മാറിയവര്‍, ഒന്നിലധികം തവണ പട്ടികയില്‍ ഇടംപിടിച്ചവര്‍, പൗരന്‍മാര്‍ അല്ലാത്തവര്‍ എന്നിവരുടെ പേരുകള്‍ ഒഴിവാക്കി യോഗ്യരായ എല്ലാ വോട്ടര്‍മാരെയും പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണ് എസ്‌ഐആറിന്റെ ലക്ഷ്യം. 21 വർഷങ്ങൾക്ക് മുമ്പ് 2002 നും 2004 നും ഇടയിലാണ് രാജ്യത്ത് അവസാനമായി വോട്ടർ പട്ടിക പരിഷ്കരണം നടന്നത്.
Read More: നിര്‍മാണ ചെലവിനേക്കാള്‍ കൂടുതൽ പിരിച്ചു; പാലിയേക്കര ടോളിനെതിരെ ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us