scorecardresearch

'അവർ മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ല'; ദേശിയ പുരസ്കാരങ്ങളെ പരിഹസിച്ച് പ്രകാശ് രാജ്

മമ്മൂട്ടി യുവാക്കളുമായാണ് മത്സരിക്കുന്നതെന്നും ഭ്രമയുഗത്തിലെ അഭിനയസൂഷ്മത ശക്തമായിരുന്നുവെന്നും പ്രകാശ് രാജ് പറഞ്ഞു

മമ്മൂട്ടി യുവാക്കളുമായാണ് മത്സരിക്കുന്നതെന്നും ഭ്രമയുഗത്തിലെ അഭിനയസൂഷ്മത ശക്തമായിരുന്നുവെന്നും പ്രകാശ് രാജ് പറഞ്ഞു

author-image
WebDesk
New Update
Prakash Raj

ചിത്രം: ഫേസ്ബുക്ക്

ദേശിയ പുരസ്കാരങ്ങളെ പരിഹസിച്ച് നടനും മലയാള ചലച്ചിത്ര പുരസ്കാര ജൂറി ചെയർമാനുമായ പ്രകാശ് രാജ്. മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം ലഭിക്കാതിരുന്നത് അവർ മമ്മൂട്ടിയെ അർഹിക്കാത്തതുകൊണ്ടാണെന്ന് പ്രകാശ് രാജ് പറഞ്ഞു. കേരളത്തിലെ അവാര്‍ഡ് ജൂറിയില്‍ യാതൊരു ഇടപെടലുമില്ലെന്നും കേന്ദ്രത്തില്‍ അങ്ങനെയല്ലെന്നും പ്രകാശ് രാജ് പറഞ്ഞു.

Advertisment

ഇന്നു നടന്ന 55 -ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപന വേദിയിലായിരുന്നു പ്രകാശ് രാജിന്റെ വിമർശനം. 'ഫയല്‍സിനും പൈല്‍സിനുമാണ് അവാര്‍ഡ് കിട്ടുന്നത്. അത് എന്തുകൊണ്ടെന്ന് നമുക്കറിയാം. അങ്ങനൊരു ജൂറിയും അത്തരമൊരു കേന്ദ്രസര്‍ക്കാരും മമ്മൂക്കയെ അര്‍ഹിക്കുന്നില്ല,' പ്രകാശ് രാജ് പറഞ്ഞു. മമ്മൂട്ടി യുവാക്കളുമായാണ് മത്സരിക്കുന്നതെന്നും ഭ്രമയുഗത്തിലെ അഭിനയസൂഷ്മത ശക്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുവ നടന്മാര്‍ ആ നിലവാരത്തിലേക്ക് എത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: രൂപം, വേഷം, ഭാവം, ശബ്ദം, പ്രായം എല്ലാം മാറും ചാത്തൻ; മമ്മൂട്ടിയുടെ ജയം ആഘോഷമാക്കി പിഷാരടി

ഭ്രമയുഗത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തിലൂടെയാണ് മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തത്. അവാർഡ് പ്രതീക്ഷിച്ചല്ല വേഷങ്ങൾ ചെയ്യുന്നതെന്നും അതൊക്കെ സംഭവിക്കുന്നതാണെന്നും പുരസ്കാര നേട്ടത്തിനു ശേഷം മമ്മൂട്ടി പ്രതികരിച്ചിരുന്നു. 'എല്ലാവർക്കും നന്ദി. എനിക്ക് ഒപ്പം പുരസ്കാരങ്ങൾ നേടിയ സഹ അഭിനേതാക്കാളായ ആസിഫിനും ടൊവിനോയ്ക്കും ഷംല ഹംസയ്ക്കും സിദ്ധാർഥ് ഭരതനും സൗബിനും മറ്റു എല്ലാവർക്കും അഭിനന്ദനങ്ങൾ. റോണക്സ് സേവ്യറിനും അമൽ നീരദ് ടീമിനും മഞ്ഞുമ്മൽ ടീമിനും അഭിനന്ദനങ്ങൾ,' മമ്മൂട്ടി പറഞ്ഞു.

Advertisment

Also Read: എല്ലാവർക്കും അഭിനന്ദനം; അവാർഡ് പ്രതീക്ഷിച്ചല്ല വേഷങ്ങൾ ചെയ്യുന്നത്, അതൊക്കെ സംഭവിക്കുന്നത്: മമ്മൂട്ടി

അതേസമയം, ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലൂടെ ഷംല ഹംസ ആണ് മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയത്. മഞ്ഞുമ്മൽ ബോയ്സിലൂടെ സൗബിൻ ഷാഹിർ മികച്ച സ്വഭാവ നടനും, നടന്ന സംഭവം എന്ന ചിത്രത്തിലൂടെ ലിജോമോൾ മികച്ച സ്വഭാവ നടിക്കുമുള്ള പുരസ്കാരങ്ങൾ സ്വന്തമാക്കി. 'മഞ്ഞുമ്മൽ ബോയ്സ്' മികച്ച ചിത്രമായും മികച്ച സംവിധായകനായി ചിദംബരവും തിരഞ്ഞെടുക്കപ്പെട്ടു. ആസിഫ് അലി (കിഷ്കിന്ധാകാണ്ഡം), ടൊവിനോ തോമസ് (എ ആർ എം), ദർശന രാജേന്ദ്രൻ (പാരഡൈസ്), ജ്യോതിർമയി (ബൊഗെയ്ൻവില്ല) എന്നിവർക്ക് പ്രത്യേക ജൂറി പരാമർശമുണ്ട്.

Read More: ആ അവാർഡ് പോറ്റി കൊണ്ടുപോയി; മികച്ച നടൻ മമ്മൂട്ടി

Mammootty Prakash Raj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: