/indian-express-malayalam/media/media_files/2025/11/03/mammootty-kerala-state-film-awards-best-actor-2025-11-03-15-57-32.jpg)
തിരുവനന്തപുരം: 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനുള്ള പുരസ്കാരം നേടിയത് മമ്മൂട്ടിയാണ്. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് മമ്മുട്ടിയ്ക്ക് പുരസ്കാരം ലഭിച്ചത്.
Also Read: ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക്, ഇപ്പോഴിതാ സ്വപ്നവാഹനവും സ്വന്തമാക്കി; സന്തോഷം പങ്കിട്ട് ദിൽഷ
വിസ്മയിപ്പിച്ച പോറ്റി
ഭയപ്പെടുത്താനായി ഇരുട്ടിൽ നിന്നും ചാടി വീഴുന്ന യക്ഷിയോ, ദുർഭൂതങ്ങളോ തുടങ്ങി സാധാരണ ഹൊറർ സിനിമകളിൽ കാണുന്ന സങ്കേതങ്ങളൊന്നും 'ഭ്രമയുഗ'ത്തിൽ ഇല്ല. ഭ്രമയുഗത്തെ ഭീതിദമായ അനുഭവമാക്കി മാറ്റുന്നത് പ്രേതങ്ങളോ ഇരുട്ടോ അല്ല; അത് കൊടുമൺ പോറ്റിയായി പൈശാചിക മുഖഭാവങ്ങളുമായി താണ്ഡവമാടുന്ന മമ്മൂട്ടി എന്ന പ്രതിഭയാണ്.
Also Read: അവിടെ വച്ച് ഞാൻ നിനക്കെന്റെ പ്രേമം തരും: ലാലേട്ടന്റെ കണ്ണിൽ വീണ്ടും സോളമനെ കണ്ടെന്ന് ആരാധകർ
മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ഉന്മാദകരമായ പ്രകടനങ്ങളിലൊന്നാണ് 'ഭ്രമയുഗ'ത്തിലെ കൊടുമൺ പോറ്റി. പോറ്റിയിലേക്ക് 'ചാത്തൻ' ആവാഹിക്കപ്പെടുന്നതുപോലെ, മമ്മൂട്ടി എന്ന നടനിലേക്ക് ഒരു ഉന്മാദി കയറി കൂടുകയായിരുന്നു ഓരോ നിമിഷവും. തിയേറ്ററിൽ 'ചെകുത്താന്റെ ചിരി' എന്ന പ്രയോഗത്തിനു നേരെ കൊടുമൺ പോറ്റി എന്നെഴുതി ചേർത്താൽ അത് കൃത്യം ചേരുമെന്ന് പ്രേക്ഷകർ മനസ്സിലോർക്കുന്നതിന് തൊട്ടു പിന്നാലെയാണ്, പിതൃവാത്സല്യത്താൽ നനുത്തുപോയ ഒരു അച്ഛനായി മകനോട് മാപ്പിരക്കുന്ന രംഗം നമ്മൾ കാണുന്നത്.
Also Read: വഴക്ക് കേൾക്കാതെ വീട്ടിൽ നിന്ന് മാറിനിൽക്കാൻ തുടങ്ങിയതാണ്, ഇപ്പോൾ നോക്കൂ: ദിയയെ പ്രശംസിച്ച് അഹാന
കണ്ടിരിക്കുന്നവരുടെ കൺമുന്നിൽവെച്ച് അയാൾക്ക് എന്താണ് സംഭവിച്ചതെന്ന് നമ്മൾ അന്തംവിട്ട് നിൽക്കുമ്പോഴേക്കും, അതേയാളിലേക്ക് രൗദ്രഭാവങ്ങളുമായി ചാത്തൻ വീണ്ടും തിരിച്ചെത്തും. 'ആരാണ് പോറ്റി, ആരാണ് ചാത്തൻ' എന്ന് മനസ്സിലാവാതെ ഒരു ലൂപ്പിൽ പെട്ടുപോയതുപോലെ പ്രേക്ഷകരും അവശരാകും. തേവനെപ്പോലെ, ഈ മനയിൽനിന്നും രക്ഷപ്പെടാൻ കാഴ്ചക്കാരും അസ്വസ്ഥതയോടെ പോറ്റിയോട് കെഞ്ചും. എന്നാൽ, 'ഈ പടിപ്പുര കടന്ന് വരുന്നത് ആരായാലും ഒരു തിരിച്ചുപോക്കില്ലെ'ന്ന് തീർത്തും നിഷ്ഠൂരമായി പറഞ്ഞ് പോറ്റി വീണ്ടും ഉന്മാദിയാകും, അട്ടഹസിക്കും. ഭൂമിയിലെ മുഴുവൻ രൗദ്രതയും കുടിലതയും തന്നിൽ നിറച്ച്, കണ്ടിരിക്കുന്നവന്റെ ഉള്ളു കിടുങ്ങുന്ന രീതിയിൽ കൊടുമൺ പോറ്റി ആർത്തു ചിരിക്കും.
Also Read: സത്യം മാത്രം പറയുന്നവൾ, സുന്ദരിയായ വാശിക്കാരി: മകൾക്ക് ആശംസയുമായി കൃഷ്ണകുമാർ
എട്ടാമതും സംസ്ഥാന പുരസ്കാരം കയ്യെത്തി തൊട്ട് മമ്മൂട്ടി
മമ്മൂട്ടിക്ക് ഇതുവരെ എട്ട് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ ഏഴ് തവണ മികച്ച നടനുള്ള പുരസ്കാരവും ഒരു തവണ പ്രത്യേക ജൂറി പുരസ്കാരവും ഉൾപ്പെടുന്നു. 1981-ൽ 'അഹിംസ' എന്ന ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം നേടി. തുടർന്ന് 1984-ൽ 'അടിയൊഴുക്കുകൾ', 1989-ൽ 'ഒരു വടക്കൻ വീരഗാഥ, മതിലുകൾ, മൃഗയ' എന്നീ ചിത്രങ്ങൾക്കും 1993-ൽ 'വിധേയൻ, പൊന്തൻ മാട, വാത്സല്യം' എന്നിവയ്ക്കും മികച്ച നടനായി. 2004-ൽ 'കാഴ്ച', 2009-ൽ 'പാലേരിമാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ', 2022-ൽ 'നൻപകൽ നേരത്ത് മയക്കം' എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങൾക്കും അദ്ദേഹത്തിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. 1985-ൽ 'യാത്ര, നിറക്കൂട്ട്' എന്നീ സിനിമകളിലെ അഭിനയത്തിന് പ്രത്യേക ജൂറി അവാർഡും അദ്ദേഹം കരസ്ഥമാക്കി.
Also Read: തുടക്കക്കാരിയായ ഷംല മുതൽ മഹാമേരുവായ മമ്മൂട്ടി വരെ, സംസ്ഥാന പുരസ്കാര ജേതാക്കൾ ഇവർ: Kerala State Film Awards
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us