/indian-express-malayalam/media/media_files/2025/11/03/ramesh-pisharody-mammootty-2025-11-03-17-54-19.jpg)
55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയത് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തിലൂടെയാണ് മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തത്.
നിരവധി പേരാണ് മമ്മൂട്ടിയുടെ പുരസ്കാര നേട്ടത്തിൽ സന്തോഷം പങ്കിടുന്നത്. നടനും സംവിധായകനും മമ്മൂട്ടിയുടെ അടുത്ത ചങ്ങാതിമാരിൽ ഒരാളുമായ രമേഷ് പിഷാരടി പങ്കിട്ട കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
Also Read: ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക്, ഇപ്പോഴിതാ സ്വപ്നവാഹനവും സ്വന്തമാക്കി; സന്തോഷം പങ്കിട്ട് ദിൽഷ
"രൂപം മാറും...വേഷം മാറും..ഭാവം മാറും..ശബ്ദം മാറും...പ്രായം മാറും...
ചാത്തൻ... സംസ്ഥാന അവാർഡ് നേടിയ എല്ലാ സുഹൃത്തുക്കൾക്കും സാഹപ്രവത്തകർക്കും ഭാവുകങ്ങൾ," എന്നാണ് രമേഷ് പിഷാരടി കുറിച്ചത്.
Also Read: ആ അവാർഡ് പോറ്റി കൊണ്ടുപോയി; മികച്ച നടൻ മമ്മൂട്ടി
അതേസമയം, അവാർഡ് പ്രതീക്ഷിച്ചല്ല വേഷങ്ങൾ ചെയ്യുന്നതെന്നും അതൊക്കെ സംഭവിക്കുന്നതാണെന്നും പുരസ്കാര നേട്ടത്തിനു ശേഷം മമ്മൂട്ടി പ്രതികരിച്ചു. "എല്ലാവർക്കും നന്ദി. എനിക്ക് ഒപ്പം പുരസ്കാരങ്ങൾ നേടിയ സഹ അഭിനേതാക്കാളായ ആസിഫിനും ടൊവിനോയ്ക്കും ഷംല ഹംസയ്ക്കും സിദ്ധാർഥ് ഭരതനും സൗബിനും മറ്റു എല്ലാവർക്കും അഭിനന്ദനങ്ങൾ. റോണക്സ് സേവ്യറിനും അമൽ നീരദ് ടീമിനും മഞ്ഞുമ്മൽ ടീമിനും അഭിനന്ദനങ്ങൾ,' മമ്മൂട്ടിയുടെ വാക്കുകളിങ്ങനെ.
Also Read: അവിടെ വച്ച് ഞാൻ നിനക്കെന്റെ പ്രേമം തരും: ലാലേട്ടന്റെ കണ്ണിൽ വീണ്ടും സോളമനെ കണ്ടെന്ന് ആരാധകർ
ഭ്രമയുഗത്തിലെ കഥാപാത്രവും കഥയുമെല്ലാം വ്യത്യസ്തമായിരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. 'അവാർഡ് പ്രതീക്ഷിച്ചല്ല വേഷങ്ങൾ ചെയ്യുന്നത്. അതൊക്കെ സംഭവിക്കുന്നതാണ്. അവാർഡ് കിട്ടാത്തവർക്ക് അടുത്ത പ്രാവശ്യം കിട്ടും,' മമ്മൂട്ടി കൂട്ടിച്ചേർത്തു.
എട്ടു കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളാണ് മമ്മൂട്ടിക്ക് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഇതിൽ ഏഴു തവണ മികച്ച നടനുള്ള പുരസ്കാരവും ഒരു തവണ പ്രത്യേക ജൂറി പുരസ്കാരവും ഉൾപ്പെടുന്നു. 1981-ൽ 'അഹിംസ' എന്ന ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം നേടി. തുടർന്ന് 1984-ൽ 'അടിയൊഴുക്കുകൾ', 1989-ൽ 'ഒരു വടക്കൻ വീരഗാഥ, മതിലുകൾ, മൃഗയ' എന്നീ ചിത്രങ്ങൾക്കും 1993-ൽ 'വിധേയൻ, പൊന്തൻ മാട, വാത്സല്യം' എന്നിവയ്ക്കും മികച്ച നടനായി.
Also Read: പിറന്നാളിനൊപ്പം ആ ചുണക്കുട്ടി പെൺകുട്ടികളുടെ വിജയവും ആഘോഷിച്ച് ചാക്കോച്ചൻ; നിങ്ങള് മാസ്സാണെന്ന് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us