scorecardresearch

ശബരിമല സ്വര്‍ണക്കവര്‍ച്ച; മുന്‍കൂര്‍ ജാമ്യം തേടി ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി

ദ്വാരപാലക ശില്‍പത്തിലെയും വാതില്‍പ്പടിയിലെയും സ്വര്‍ണക്കവര്‍ച്ചാ കേസുകളില്‍ പ്രതിയായ ജയശ്രിയാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്

ദ്വാരപാലക ശില്‍പത്തിലെയും വാതില്‍പ്പടിയിലെയും സ്വര്‍ണക്കവര്‍ച്ചാ കേസുകളില്‍ പ്രതിയായ ജയശ്രിയാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്

author-image
WebDesk
New Update
Sabarimala Gold Theft

ഫയൽ ഫൊട്ടോ

കൊച്ചി: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ നാലാം പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി ജയശ്രീ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്യുമെന്ന ആശങ്കയിലാണ് പ്രതി കോടതിയെ സമീപിച്ചത്. ക്രമക്കേട് നടത്തിയിട്ടില്ലെന്നും നിരപരാധിയാണെന്നുമാണ് ഹര്‍ജിക്കാരിയുടെ വാദം. എന്നാൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചില്ല. തിരുവനന്തപുരം സെഷൻസ് കോടതിയെ സമീപിക്കാൻ നിർദേശം നൽകി.

Advertisment

ദ്വാരപാലക ശില്‍പത്തിലെയും വാതില്‍പ്പടിയിലെയും സ്വര്‍ണക്കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് ജയശ്രീ. ദേവസ്വം ബോർഡിന്റെ തീരുമാനം മറികടന്ന് പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ ഉത്തരവിട്ടത് ജയശ്രീ ആയിരുന്നു എന്നാണ് എസ്ഐടിയുടെ നിഗമനം.

Also Read: നിര്‍മാണ ചെലവിനേക്കാള്‍ കൂടുതൽ പിരിച്ചു; പാലിയേക്കര ടോളിനെതിരെ ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിപ്പട്ടികയിലുള്ള ഒരാൾ ആദ്യമായാണ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കുന്നത്. ബോർഡിന്റെ തീരുമാനമനുസരിച്ച് മാത്രമാണ് താൻ പ്രവർത്തിച്ചിട്ടുള്ളത് എന്നാണ് ഹർജിയിൽ ജയശ്രീ പറയുന്നത്. ഔദ്യോഗിക ജീവിതത്തിൽ ഇതുവരെ അച്ചടക്ക നടപടി നേരിട്ടിട്ടില്ലെന്നും ആരോഗ്യ സ്ഥിതി മോശമാണെന്നും ഹര്‍ജിയില്‍ പറയുന്നു. 

Advertisment

Also Read: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ; സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കൾ ഇവർ

അതേസമയം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസുവിനെ എസ്‌ഐടി ചോദ്യംചെയ്തു. കഴിഞ്ഞ ദിവസം അറസ്റ്റിലായ മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌ കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എസ്‌ഐടി സംഘം എന്‍. വാസുവിനെ ചോദ്യംചെയ്തത്. ഇതോടെ സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡിലെ ഉന്നതരിലേക്കും അന്വേഷണം നീങ്ങുകയാണ്.

Read More: പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം: വാതിൽക്കൽ നിന്ന് മാറിയില്ല, അതിന്‍റെ ദേഷ്യത്തിൽ ചവിട്ടിയിട്ടുവെന്ന് മൊഴി

Sabarimala High Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: