scorecardresearch

പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം: വാതിൽക്കൽ നിന്ന് മാറിയില്ല, അതിന്‍റെ ദേഷ്യത്തിൽ ചവിട്ടിയിട്ടുവെന്ന് മൊഴി

ട്രാക്കില്‍ തലയടിച്ചുവീണ പേയാട് സ്വദേശിനി ശ്രീക്കുട്ടി (19) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്

ട്രാക്കില്‍ തലയടിച്ചുവീണ പേയാട് സ്വദേശിനി ശ്രീക്കുട്ടി (19) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്

author-image
WebDesk
New Update
suresh kumar train accused

സുരേഷ് കുമാർ

തിരുവനന്തപുരം: ഓടുന്ന ട്രെയിനിൽനിന്ന് പെൺകുട്ടിയെ ചവിട്ടിത്തള്ളിയിട്ട പ്രതി പിടിയിൽ. ഇന്നലെ രാത്രിയാണ് മദ്യലഹരിയിലായിരുന്ന പ്രതി സുരേഷ് കുമാർ പെൺകുട്ടിയെ ഓടുന്ന ട്രെയിനിൽനിന്ന് ചവിട്ടി തള്ളിയിട്ടത്. ട്രാക്കില്‍ തലയടിച്ചുവീണ പേയാട് സ്വദേശിനി ശ്രീക്കുട്ടി (19) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

Advertisment

Also Read: അമിതപ്രഖ്യാപനങ്ങൾ താൻ നടത്താറില്ല: കെഎൻ ബാലഗോപാൽ

ട്രെയിനിന്റെ വാതിൽക്കൽ നിന്നും പെൺകുട്ടി മാറിയില്ലെന്നും ഇതിന്റെ ദേഷ്യത്തിൽ ചവിട്ടിയിട്ടുവെന്നുമാണ് പ്രതി സുരേഷിന്റെ മൊഴി. കോട്ടയത്ത് നിന്നും മദ്യപിച്ചാണ് ഇയാൾ ട്രെയിനിൽ കയറിയതെന്നും ശുചിമുറി ഭാഗത്തായി നിന്നിരുന്ന ഇയാൾ യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം നടത്തുകയായിരുന്നുവെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

തിരുവനന്തപുരത്തേക്കു വരികയായിരുന്ന കേരള എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ വര്‍ക്കല അയന്തിക്കു സമീപത്തുവെച്ച് ഇന്നലെ രാത്രി 8.45-ഓടെയായിരുന്നു സംഭവം. അമിതമായി മദ്യപിച്ച് ട്രെയിനിൽ കയറിയ സുരേഷ് കുമാര്‍ ശുചിമുറിയുടെ ഭാഗത്താണ് നിന്നിരുന്നത്. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ശുചിമുറിയിലേക്ക് പോയ സമയത്താണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമമുണ്ടായത്.

Also Read: മദ്യത്തിന്റെ വിലകൂട്ടില്ല, അത് ലഹരിവ്യാപനത്തിന് കാരണമാകും: കെഎൻ ബാലഗോപാൽ

Advertisment

പെൺകുട്ടിയെ റെയില്‍വേ പൊലീസ് കൊല്ലത്തേക്കു പോകുകയായിരുന്ന മെമു തീവണ്ടിയില്‍ വര്‍ക്കല റെയില്‍വേ സ്റ്റേഷനിലെത്തിച്ചു. ഇവിടെനിന്ന് ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെത്തിച്ചശേഷം അവിടെനിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആന്തരിക രക്തസ്രാവവുമുണ്ടായതിനാൽ പെൺകുട്ടിയെ ഉടനെ അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

Also Read: കണ്ണൂരിൽ കടലിൽ കുളിക്കുന്നതിനിടെ തിരയിൽപെട്ടു; 3 മെഡിക്കൽ വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ഇന്ന് വിദഗ്ധഡോക്ടര്‍മാരുടെ സംഘം പെൺകുട്ടിയുടെ ആരോഗ്യനില പരിശോധിക്കും. ഇതിനുശേഷം കൂടുതല്‍ ശസ്ത്രക്രിയകള്‍ ഉടന്‍ വേണമോ എന്നകാര്യം തീരുമാനിക്കും. 

Read More: ശബരിമല മണ്ഡലകാലം; ചെന്നൈയിൽ നിന്ന് നാല് പ്രത്യേക ട്രെയിനുകൾ

Train

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: