/indian-express-malayalam/media/media_files/2025/11/02/drowned-2025-11-02-15-40-06.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
കണ്ണൂർ: കണ്ണൂർ പയ്യാമ്പലത്ത് കടലിൽ കുളിക്കാനിറങ്ങിയ മൂന്നു പേർ തിരയിൽപ്പെട്ട് മരിച്ചു. കര്‍ണാടക സ്വദേശികളായ മെഡിക്കൽ വിദ്യാർത്ഥികളാണ് മരണപ്പെട്ടത്. അഫ്‌നാന്‍, റഹാനുദ്ദീന്‍, അഫ്രാസ് എന്നിവരാണ് മരിച്ചത്. മൂന്നു പേരും ബെംഗളൂരുവിലെ മെഡിക്കല്‍ കോളേജ് വിദ്യാർത്ഥികളാണ്.
ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കടലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് വിവരം. സംഘത്തിൽ 8 പേരുണ്ടായിരുന്നു. പയ്യാമ്പലത്തെ റിസോർട്ടിൽ താമസിച്ചുവരികയായിരുന്ന എട്ടം​ഗ സംഘം ഇന്നു രാവിലെ കടലിൽ കുളിക്കാൻ ഇറങ്ങിയിരുന്നു. ഇതിനിടെ മൂന്ന് പേർ അകടത്തിൽപെടുകയായിരുന്നു.
Also Read: ശബരിമല മണ്ഡലകാലം; ചെന്നൈയിൽ നിന്ന് നാല് പ്രത്യേക ട്രെയിനുകൾ
അഫ്റാസാണ് ആദ്യം കടലിൽ ഇറങ്ങിയതെന്നാണ് വിവരം. തിരയിൽപെട്ടതോടെ മറ്റു രണ്ടുപേർ രക്ഷിക്കാനായി പുറകേ ഇറങ്ങി. മൂന്നുപേരും ഒഴുക്കിൽപ്പെട്ടതോടെ കൂട്ടത്തിലുള്ളവർ നാട്ടുകാരെയും മത്സ്യത്തൊഴിലാളികളെയും അറിയിച്ചു. ആദ്യം രണ്ടു പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പക്ഷെ ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് ഒന്നര മണിക്കൂറിനു ശേഷമാണ് മൂന്നാമത്തെയാളെ പുറത്തെടുത്തത്.
Also Read: റസൂൽ പൂക്കുട്ടി ചുമതലയേൽക്കുന്ന ചടങ്ങിൽ ക്ഷണിച്ചില്ല; അതൃപ്തി പരസ്യമാക്കി പ്രേം കുമാർ
ഫയർഫോഴ്സിന്റെയും പൊലീസിന്റെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കരയ്ക്കെത്തിച്ചതെന്നാണ് വിവരം.
Read More: കൊച്ചിയിലും അമീബിക് മസ്തിഷ്‌കജ്വരം; സംസ്ഥാനത്ത് രോഗം ബാധിച്ച് ഒക്ടോബറിൽ മരിച്ചത് 12 പേർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us