/indian-express-malayalam/media/media_files/2025/10/06/paliyekkara-toll-1-2025-10-06-11-31-22.jpg)
പാലിയേക്കര ടോൾ
കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവിനെതിരെ ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി. നിര്‍മാണ ചെലവിനേക്കാള്‍ പാലിയേക്കരയില്‍ ടോള്‍ പിരിച്ചുവെന്നും നിര്‍മാണം നടക്കുന്ന ഭാഗങ്ങളില്‍ ടോള്‍ ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചു. നിലവിലെ ഹര്‍ജിക്കാരനായ ഷാജി കോടങ്കണ്ടത്ത് തന്നെയാണ് പുതിയ ഹര്‍ജി നല്‍കിയത്.
നിലവില്‍ 2008 വരെയാണ് ടോള്‍ പിരിവിന്റെ കാലാവധിയെന്നും നിയമപ്രകാരമുള്ള സമയപരിധിയേക്കാളേറെ ടോള്‍ പിരിച്ചിട്ടുണ്ടെന്നും പിരിവ് അവസാനിപ്പിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. നിര്‍മാണം നടക്കുന്നതിനാല്‍ ടോള്‍ പരിധി അങ്കമാലി മുതല്‍ ഇടപ്പള്ളി വരെ പരിമിതപ്പെടുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.
Also Read: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ; സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കൾ ഇവർ
ഇടപ്പിള്ളി-മണ്ണുത്തി ദേശീയപാതയില്‍ അടിപ്പാത നിര്‍മാണം നടക്കുന്ന സ്ഥലങ്ങളില്‍ ഗതാഗതക്കുരുക്ക് തുടരുകയാണെന്ന് കളക്ടര്‍ കോടതിയെ അറിയിച്ചു. പാലിയേക്കര ടോള്‍ കേസിലാണ് തൃശൂര്‍ കളക്ടര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. പലയിടത്തും ആഴത്തില്‍ കുഴിയെടുത്തിട്ടുണ്ടെന്നും ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടില്ലെന്നും ഇത് യാത്രക്കാര്‍ക്ക് സുരക്ഷാ ഭീഷണിയാണെന്നും കളക്ടര്‍ അറിയിച്ചു.
നിർത്തിവെച്ച പാലിയേക്കരയിലെ ടോൾ പിരിവ് തുടരാൻ അടുത്തിടെ ഹൈക്കോടതി അനുമതി നൽകിയിരുന്നു. കോടതിയുടെ തുടർ ഉത്തരവുണ്ടാകുന്നതുവരെ ടോൾ നിരക്ക് വർധിപ്പിക്കരുതെന്ന് കരാറുകാരനു കോടതി നിർദേശവും നൽകിയിരുന്നു.
Read More: അമിതപ്രഖ്യാപനങ്ങൾ താൻ നടത്താറില്ല: കെഎൻ ബാലഗോപാൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us