/indian-express-malayalam/media/media_files/uploads/2018/11/shamseer.jpg)
സ്പീക്കർ എഎൻ ഷംസീർ
തിരുവനന്തപുര: എംഎൽഎയായി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത രാഹുൽ മാങ്കൂട്ടത്തിലിനും യുആർ പ്രദീപിനും നീല ട്രോളി ബാഗ് സമ്മാനിച്ച് സ്പീക്കർ എഎൻ ഷംസീർ. ട്രോളി ബാഗ് എംഎൽഎ ഹോസ്റ്റലിലേക്ക് സ്പീക്കർ കൊടുത്തയയ്ക്കുകയായിരുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഏറെ വിവാദമായിരുന്നു നീല ട്രോളി ബാഗ് വിഷയം. ഉപതിരഞ്ഞെടുപ്പിനിടെ കോൺഗ്രസ് നീല ട്രോളി ബാഗിൽ കള്ളപ്പണം കൊണ്ടുവന്നെന്നായിരുന്നു സിപിഎം ആരോപണം.നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ ഇന്ന് രാവലെ ആയിരുന്നു ഇരുവരുടെയും സത്യപ്രതിജ്ഞ. തുടർന്ന് എംഎൽഎ ഹോസ്റ്റലിൽ എത്തിയപ്പോഴാണ് ബാഗ് സമ്മാനിച്ചത്.
നിറഞ്ഞ സദസ്സിലായിരുന്നു ഇരു എംഎൽഎമാരുടെയും സത്യപ്രതിജ്ഞ നടന്നത്. യുആർ പ്രദീപ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു രാഹുലിന്റെ സത്യപ്രതിജ്ഞ. നിയമസഭ സ്പീക്കർ എഎൻ ഷംസീർ സത്യവാചകം ചൊല്ലികൊടുത്തു. യുആർ പ്രദീപിന്റെ ഭാര്യയും മക്കളും രാഹുലിന്റെ അമ്മയും സഹോദരിയും ചടങ്ങിൽ സംബന്ധിച്ചു.
അതേസമയം, പെട്ടിയുടെ നിറം ആക്‌സിമകമായതാണെന്നാണ് സ്പീക്കറുടെ ഓഫീസ് നൽകുന്ന വിശദീകരണം. ഭരണഘടന, നിയമസഭാ ചട്ടങ്ങൾ എന്നിവ സംബന്ധിച്ച പുസ്തകങ്ങൾ ഉൾപ്പെടെയുള്ളവയാണു ബാഗിൽ ഉള്ളത്. എല്ലാ പുതിയ എംഎൽഎമാർക്കും ഭരണഘടന അടങ്ങിയ ബാഗ് നൽകാറുണ്ട്. എന്നാൽ ഇത്തവണ ആകസ്മികമായി നീല നിറം ആയതാണെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
Read More
- വന്ദേഭാരതിന് തകരാർ; മണിക്കൂറുകളായി ട്രെയിൻ വഴിയിൽ
- സംസ്ഥാനത്ത് ഇനി ഹെലി ടൂറിസം പദ്ധതിയും; മന്ത്രിസഭ അനുമതി നൽകി
- സിൽവർ ലൈനിൽ കേരളത്തിന് തിരിച്ചടി;ഡിപിആർ കേന്ദ്രം തള്ളി
- പാസപോർട്ടിന് അപേക്ഷിച്ചവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്; മുന്നറിയിപ്പുമായി പോലീസ്
- മതത്തിന്റെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുത്; ആന എഴുന്നള്ളപ്പിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.