/indian-express-malayalam/media/media_files/UGD75v5lxGp6Vz1Omvkz.jpg)
ജെ.എസ്.സിദ്ദാർഥ്
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർഥി തിരുവനന്തപുരം സ്വദേശി ജെ.എസ്. സിദ്ദാർഥന്റെ മരണത്തിൽ അന്നത്തെ വൈസ് ചാൻസിലർ എം ആർ ശശീന്ദ്രനാഥിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തൽ. സംഭവത്തിൽ സമയബന്ധിതമായി നടപടിയെടുക്കുന്നതിൽ വിസിക്ക് വീഴ്ച സംഭവിച്ചെന്നാണ് ജുഡീഷ്യൽ അന്വേഷണ കമ്മിഷൻ കണ്ടെത്തിയത്. നേരത്തെ, സംഭവത്തിൽ കൃത്യമായ നടപടിയെടുത്തില്ലെന്ന് കാരണത്തിൽ വിസി എം ആർ ശശീന്ദ്രനാഥിനെ ചാൻസിലർ കൂടിയായ ഗവർണർ നേരത്തെ പുറത്താക്കിയിരുന്നു.
സിദ്ധാർത്ഥൻറെ മരണത്തിൽ സർവ്വകലാശാലയ്ക്ക് ഭരണപരമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോയെന്നതാണ് പ്രധാനമായും കമ്മിഷൻ അന്വേഷിച്ചത്.
സർവ്വകലാശാലയിലെ ജീവനക്കാർ, സിദ്ദാർഥന്റെ സുഹൃത്തുക്കൾ, മാതാപിതാക്കൾ അടക്കം 28 പേരിൽ നിന്നാണ് കമ്മിഷൻ മൊഴിയെടുത്തത്.
കഴിഞ്ഞ ഫെബ്രുവരി പതിനെട്ടിനാണ് പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ രണ്ടാം വർഷ വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിലെ ശൗചാലയത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ ആദ്യം യുജിസി ആന്റി റാഗിംഗ് സെല്ലിന് പരാതി കൊടുത്തു. പിന്നാലെ കോളേജിന്റെ റാഗിംഗ് സെൽ അന്വേഷണം നടത്തി. അന്വേഷണത്തിൽ സിദ്ദാർഥൻ ആൾക്കൂട്ട വിചാരണയ്ക്ക് ഇരയായെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിൽ എസ്എഫ്‌ഐ നേതാക്കൾ ഉൾപ്പെടെ 12 പേർക്ക് സസ്‌പെൻഷൻ നൽകി.
എസ്എഫ്‌ഐ കോളേജ് യൂണിയൻ പ്രസിഡന്റ് കെ അരുൺ. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്‌സാൻ എന്നിവരുടെ നേതൃത്വത്തിലാണ് റാഗിംഗ് എന്നായിരുന്നു കണ്ടെത്തൽ. കേസ് ഏറെ വിവാദമാവുകയും മാധ്യമശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തതോടെയാണ് സർക്കാർ കേസ് സിബിഐയ്ക്ക് വിട്ടുനൽകിയത്.
Read More
- ഇന്നും മഴ തുടരും; സംസ്ഥാനത്ത് വ്യാപക നാശനഷ്ടം
- കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് പെയ്തത് റെക്കോർഡ് മഴ
- മഴ പെയ്യുന്നുണ്ടെങ്കിലും പോരാ!
- സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്
- സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; ഇടുക്കിയിലും കോട്ടയത്തും വീശിയടിച്ച് കൊടുങ്കാറ്റ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us