/indian-express-malayalam/media/media_files/G1sUwoTz9RsvtB6TYWCr.jpg)
ഫയൽ ഫൊട്ടോ
കൊച്ചി​: ട്രെയിൻ തട്ടി മരിച്ച വ്യക്തിയുടെ പഴ്സിൽ നിന്നും പണം മോഷ്ടിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡു ചെയ്തു. ആലുവ ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിലെ എസ്.ഐ യു. സലീമിനെ ആണ് സസ്‌പെന്‍ഡു ചെയ്തത്. എറണാകുളം റൂറൽ എസ്‌പിയാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്.
ട്രെയിൻ ഇടിച്ചു മരിച്ച രാജസ്ഥാൻ സ്വദേശിയുടെ പഴ്സിൽ നിന്നാണ് ഉദ്യോഗസ്ഥൻ പണം കവർന്നത്. പഴ്സിൽ ഉണ്ടായിരുന്ന 8,000 രൂപയിൽ നിന്ന് 1,000 രൂപ മോഷ്ടിച്ചെന്നാണ് വിവരം. മരണപ്പെട്ടയാളുടെ കൈവശമുണ്ടായിരുന്ന പണവും മറ്റു വസ്തുക്കളും പൊലീസ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയ ശേഷമായിരുന്നു മോഷണം നടന്നത്.
ബന്ധുക്കൾക്ക് തിരികെ നൽകാനായി പരിശോധിച്ചപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതൊടെയാണ് സലീമാണ് മോഷണം നടത്തിയതെന്ന് വ്യക്തമായത്. ഇതിനു പിന്നാലെയാണ് നടപടി.
Read More
- എമ്പുരാൻ സിനിമയ്ക്കെതിരായ വിദ്വേഷ പ്രചരണം; ജനാധിപത്യത്തിനു ഭൂഷണമല്ലെന്ന് മുഖ്യമന്ത്രി
- ലൂസിഫറിന്റെ ഈ തുടർച്ച കാണില്ല, ഇത്തരത്തിലുള്ള സിനിമാനിർമ്മാണത്തിൽ നിരാശനാണ്: രാജീവ് ചന്ദ്രശേഖർ
- വിവാദങ്ങൾക്കിടെ 'എമ്പുരാൻ' കാണാൻ മുഖ്യമന്ത്രി കുടുംബസമേതം തിയേറ്ററിൽ
- 'കേരള സ്റ്റോറിക്ക് ഇല്ലാത്ത സെൻസർ കട്ട് എമ്പുരാന് എന്തിന്'; ഫാസിസ്റ്റ് മനോഭാവമെന്ന് മന്ത്രി വി. ശിവൻകുട്ടി
- മോഹൻലാൽ ആരാധകരെ വഞ്ചിച്ചു, എമ്പുരാനിൽ ഹിന്ദുവിരുദ്ധ അജൻഡ; വിമർശനവുമായി ആർഎസ്എസ് മുഖപത്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us