/indian-express-malayalam/media/media_files/2025/07/27/vd-satheesan-2025-07-27-17-16-26.jpg)
വിഡി സതീശൻ
തിരുവനന്തപുരം: സിപിഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളം ഞെട്ടുന്ന ഒരു വാർത്ത വരും, സിപിഎം കാത്തിരിക്കൂ എന്നാണ് സതീശൻറെ മുന്നറിയിപ്പ്. ബിജെപി പ്രതിഷേധത്തിന് ഉപയോഗിച്ച കാളയെ ഉപേക്ഷിക്കരുതെന്നും കാളയുമായി വൈകാതെ ബിജെപി അധ്യക്ഷൻറെ വീട്ടിലേക്ക് പ്രകടനം നടത്തേണ്ടി വരുമെന്നാണ് ബിജെപിയെ സതീശൻ വെല്ലുവിളിക്കുന്നത്.
Also Read:ജാസ്മിന്റെ റീല്‍ വിവാദം; ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ പുണ്യാഹം നടത്താൻ ഒരുങ്ങി ദേവസ്വം
രാഹുൽ മാങ്കൂട്ടത്തിലിൻറെ വിവാദം അടഞ്ഞ അധ്യായമെന്നും സതീശൻ പ്രതികരിച്ചു. അതേസമയം, ഒരു പേടിയുമില്ലെന്ന് സിപിഎമ്മും ബിജെപിയും തിരിച്ചടിച്ചു .സിപിഎമ്മുകാർ അധികം കളിക്കരുതെന്നും ഞെട്ടിക്കുന്ന വാർത്ത അധികം വൈകാതെ തന്നെ പുറത്തുവരുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
എം വി ഗോവിന്ദന്റെ മകനെതിരായ ഗുരുതര ആരോപണം മറയ്ക്കാനാണ് സിപിഎം ശ്രമം രാഹുൽ മാങ്കൂട്ടത്തിലിൻറെ വിവാദം സിപിഎം ചർച്ചയാക്കുന്നത്. സിപിഎം അധികം അഹങ്കരിക്കേണ്ട, ചിലത് വാരാനുണ്ടെന്നാണ് സതീശൻ മുന്നറിയിപ്പ് നൽകുന്നത്. പല കാര്യങ്ങളും ഉടൻ പുറത്ത് വരുമെന്ന് വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
Also Read:ദർഷിതയെ കൊന്നത് അതിക്രൂരമായി; വായിൽ സ്ഫോടകവസ്തു തിരുകി പൊട്ടിച്ചു, മുഖം ഇടിച്ച് വികൃതമാക്കി
തന്റെ വീട്ടിലേക്കുള്ള മാർച്ചിനായി കൊണ്ടുവന്ന കാളയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്റെ വീട്ടിലേക്ക് മാർച്ച് നടത്തേണ്ട സ്ഥിതിയുണ്ടാകുമെന്നും സതീശൻ മുന്നറിയിപ്പ് നൽകുന്നു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന പ്രതിപക്ഷ നേതാവ്. ജിഎസ് ടിയിൽ വൻ അഴിമതിയാണ് നടക്കുന്നത്. സർക്കാരിലേക്ക് വരേണ്ട തുക ഇടനിലക്കാരെ വെച്ച് കൊള്ള ചെയ്യുന്നുവെന്നും സതീശൻ ആരോപിച്ചു.
Also Read:ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യത; കേരളത്തിൽ മഴ ശക്തമാകും
അതേസമയം, കന്റോൺമെന്റ് ഹൗസിൽ തുടർച്ചയായി സുരക്ഷാ വീഴ്ച ഉണ്ടായതിൽ പൊലീസിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശനം ഉന്നയിച്ചു. നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നൽകി. ഇന്നലെ പോർവിളികളുമായി എസ്എഫ്‌ഐ പ്രവർത്തകർ പ്രധാന ഗേറ്റ് വരെ എത്തി. പൊലീസ് ഇവരെ തടയാൻ തയ്യാറായില്ല. ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Read More: യുവ ഡോക്ടറുടെ പീഡന പരാതി; വേടന്റെ മുൻകൂർ ജാമ്യഹർജിയിൽ ബുധനാഴ്ച വിധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.