/indian-express-malayalam/media/media_files/2025/06/15/x8FqCCu8w0SutVABz25x.jpg)
ഫയൽ ചിത്രം
Kerala Rains Updates: തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. നാളെ മുതൽ കേരളത്തിലെ വിവിധ ജില്ലകളിൽ മഴ ശക്തിപ്പെടും.
Also Read: രാഹുലിനെതിരായ പാർട്ടി നടപടി ഇന്ന്; രാജി ഒഴിവാക്കി സസ്പെൻഡ് ചെയ്യാൻ നീക്കം
ചൊവ്വാഴ്ച ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം - യെല്ലോ അലർട്ട്
- 26/08/2025: ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
- 27/08/2025 : എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
- 28/08/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
Also Read:'ചേട്ടനെ കുടുക്കാൻ ശ്രമമെന്ന് അവന്തിക പറഞ്ഞു;' ശബ്ദരേഖ പുറത്തുവിട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ നാളെ മുതൽ 28 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 26 മുതൽ 28 വരെ കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
Also Read:രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി; നിയമോപദേശം തേടി കോൺഗ്രസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us