/indian-express-malayalam/media/media_files/2025/08/18/rapper-vedan-2025-08-18-17-05-19.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
കൊച്ചി: യുവ ഡോക്ടറുടെ പീഡന പരാതിയിൽ ഹിരൺദാസ് മുരളിയെന്ന റാപ്പർ വേടന്റെ മുന്‍കൂര്‍ ജാമ്യഹർജിയിൽ ഹൈക്കോടതി ബുധനാഴ്ച വിധി പറയും. കേസിൽ വാദം പുർത്തിയായി. വേടൻ കുറ്റവാളിയാണെന്നും ജാമ്യം നൽകരുതെന്നും പരാതിക്കാരി കോടതിയിൽ ആവർത്തിച്ച് ആവശ്യപ്പെട്ടു.
പരാതിക്കാരിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ബലാത്സംഗ കുറ്റം നിലനിൽക്കില്ലെന്നും വേടന്‍ കോടതിയിൽ ചൂണ്ടിക്കാട്ടി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വാദം തെറ്റാണെന്ന് വേടൻ വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കാമെന്നും വേടൻ കോടതിയെ അറിയിച്ചിട്ടുണ്ട്.
Also Read: ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ എം.ആര്‍ അജിത്കുമാര്‍ ഹൈക്കോടതിയിൽ
യുവ ഡോക്ടറുടെ പരാതിയിൽ വേടൻ ഒളിവിലാണ്. ഇയാൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. ഇൻസ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവിൽ കോഴിക്കോട്ടെ ഫ്‌ളാറ്റിൽ വെച്ച് വേടൻ ബലാത്സംഗം ചെയ്തുവെന്നുമായിരുന്നു ഡോക്ടറുടെ മൊഴി.
Also Read: ദർഷിതയെ കൊന്നത് അതിക്രൂരമായി; വായിൽ സ്ഫോടകവസ്തു തിരുകി പൊട്ടിച്ചു, മുഖം ഇടിച്ച് വികൃതമാക്കി
അതിനിടെ വേടനെതിരെ മറ്റൊരു പരാതിയിൽ പൊലിസ് കേസെടുത്തു. സംഗീത ഗവേഷണ വിദ്യാർത്ഥിനി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. ദളിത് സംഗീതത്തിൽ ഗവേഷണം നടത്താനായി വേടനെ ഫോണിൽ വിളിച്ച യുവതിയെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി.
Read More:രാഹുൽ മാങ്കൂട്ടത്തിലിന് സസ്പെൻഷൻ; രാജിയില്ല, എംഎൽഎ ആയി തുടരും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us