scorecardresearch

ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ എം.ആര്‍ അജിത്കുമാര്‍ ഹൈക്കോടതിയിൽ

തനിക്കെതിരെ തെളിവില്ലെന്നും വസ്തുതകൾ വിലയിരുത്താതെയാണ് ക്ലീൻ ചിറ്റ് റദ്ദാക്കിയതെന്നുമാണ് ഹർജിയിലെ പ്രധാന വാദം

തനിക്കെതിരെ തെളിവില്ലെന്നും വസ്തുതകൾ വിലയിരുത്താതെയാണ് ക്ലീൻ ചിറ്റ് റദ്ദാക്കിയതെന്നുമാണ് ഹർജിയിലെ പ്രധാന വാദം

author-image
WebDesk
New Update
ADGP MR Ajith Kumar, Ajithkumar

ഫയൽ ഫൊട്ടോ

കൊച്ചി: അനധികൃത സ്വത്തു സമ്പാദനക്കേസിലെ ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി ഉത്തരവിനെതിരെ എഡിജിപി എം.ആർ അജിത്കുമാർ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെ തെളിവില്ലെന്നും വസ്തുതകൾ വിലയിരുത്താതെയാണ് ക്ലീൻ ചിറ്റ് റദ്ദാക്കിയതെന്നുമാണ് ഹർജിയിലെ പ്രധാന വാദം.

Advertisment

Also Read: ദർഷിതയെ കൊന്നത് അതിക്രൂരമായി; വായിൽ സ്ഫോടകവസ്തു തിരുകി പൊട്ടിച്ചു, മുഖം ഇടിച്ച് വികൃതമാക്കി

വിജിലൻസ് കോടതിയിലെ തുടർനടപടി സ്റ്റേ ചെയ്യണമെന്ന് അജിത് കുമാർ ഹർജിയിൽ ആവശ്യപ്പെട്ടു. അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയതിനു പിന്നിൽ അദൃശ്യ ശക്തിയുണ്ടെന്നാണ് വിജിലൻസ് കോടതിയുടെ കണ്ടെത്തൽ. ഹര്‍ജി നാളെ പരിഗണിച്ചേക്കുമെന്നാണ് വിവരം.

Also Read: ഭിന്നശേഷിക്കാരെ പരിഹസിച്ചു; സമയ് റെയ്‌ന അടക്കമുള്ളവർക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം; പരസ്യമായി മാപ്പു പറയണം

Advertisment

അജിത്കുമാറിന് നേരെയുള്ള അഴിമതിക്കേസില്‍ ക്ലീന്‍ചീറ്റ് റദ്ദാക്കിക്കൊണ്ട് അടുത്തിടെ കോടതി ഉത്തരവ് വന്നിരുന്നു. സ്വയം അന്വേഷണം നടത്താനുള്ള കാരണങ്ങള്‍ വസ്തുതാപരമല്ലെന്നും കീഴുദ്യോഗസ്ഥനെ അന്വേഷണത്തിനു നിയോഗിച്ചുവെന്ന വാദം നില്‍നില്‍ക്കില്ലെന്നുമാണ് അജിത്കുമാർ ചൂണ്ടിക്കാട്ടുന്നത്. സ്വന്തം നിലയിൽ കേസ് അന്വേഷിക്കുന്നതിന്‍റെ ഭാഗമായി അടുത്ത ആഴ്ച വിജിലന്‍സ് കോടതി പരാതിക്കാരന്‍റെയും സാക്ഷികളുടെയും മൊഴി എടുക്കാനിരിക്കെയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 

Read More:രാഹുൽ മാങ്കൂട്ടത്തിലിന് സസ്പെൻഷൻ; രാജിയില്ല, എംഎൽഎ ആയി തുടരും

High Court Ajith kumar Adgp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: