/indian-express-malayalam/media/media_files/UcTa0Q52LSJG1BG2t7QM.jpg)
ശോഭാ സുരേന്ദ്രൻ
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീശന്റെ പുറകിൽ താനാണെന്ന ആരോപണം ഉന്നയിച്ച സ്വകാര്യ ചാനൽ മേധാവി ആന്റോ അഗസ്റ്റിനെതിരെ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. തനിക്കെതിരെ ആന്റോ ഉയർത്തിയ ആരോപണങ്ങളിൽ തെളിവ് ഹാജരാക്കാനും ശോഭ സുരേന്ദ്രൻ വെല്ലുവിളിച്ചു. ആന്റോ അഗസ്റ്റിന്റെ വീട്ടിൽ താൻ എത്തിയതിന്റെ ഒരു ഫോട്ടോയെങ്കിലും പൊതുജനങ്ങൾക്ക് മുന്നിലെത്തിക്കാനും ശോഭ ആവശ്യപ്പെട്ടു.
"എന്നെ എന്തുകൊണ്ട് നിങ്ങൾ വിളിക്കുന്നില്ല, പ്രമോട്ട് ചെയ്യുന്നില്ല എന്ന് ചോദിച്ച് ഞാൻ ആന്റോ അഗസ്റ്റിനെ വിളിച്ചിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ആ വിളിച്ച നമ്പർ, തീയതി, സമയം ഇവ ജനങ്ങളുടെ മുന്നിൽവയ്ക്കാൻ ആന്റോ തയ്യാറാകണം. ശോഭ സുരേന്ദ്രൻ ഇപ്പോൾ ഐടിസി ഗ്രാൻഡ് ചോളയിലൊക്കെയാണ് താമസം. താമസിക്കാനുള്ള ഹോട്ടൽ മുറികൾ ബുക്ക് ചെയ്തുകൊടുത്തിരുന്നത് ആന്റോ അഗസ്റ്റിൻ ആണെന്നാണ് പറഞ്ഞത്. ഏതെങ്കിലും ഒരു മുറി ഇന്ത്യയിൽ ഏതെങ്കിലും ഒരു ഹോട്ടലിൽ ആന്റോ ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ കേരളത്തിലെ ജനങ്ങളുടെ മുന്നിൽവയ്ക്കാൻ തയ്യാറകണം".-ശോഭ പറഞ്ഞു.
മാംഗോ ഫോണിൻറെ പേരിൽ ആൻറോ അഗസ്റ്റിൻ കോടികളുടെ തട്ടിപ്പ് നടത്തിയെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു. സച്ചിനെയും അമിതാഭ് ബച്ചനെയും അവരറിയാതെ ബ്രാൻഡ് അംബാസിഡർമാരാക്കി. വയനാട് പുനരധിവാസത്തിൻറെ മറവിൽ ആൻറോ അഗസ്റ്റിൻ വൻ തട്ടിപ്പ് നടത്തിയെന്നും ശോഭ ആരോപിച്ചു.
Read More
- ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടുന്നു; നേതൃത്വത്തിനെതിരെ സന്ദീപ് വാര്യർ
- ഐഎഎസുകാരുടെ ഹിന്ദു വാട്സ്ആപ്പ് ​ഗ്രൂപ്പ്; പരാതി പ്രത്യേക സൈബർ ടീം അന്വേഷിക്കും
- മുനമ്പം വഖഫ് ഭൂമി പ്രശ്നം; ഉന്നതല യോഗം വിളിച്ച് മുഖ്യമന്ത്രി
- സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും
- കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞു: 40 പേർക്ക് പരിക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.